ETV Bharat / state

പിണറായി 2.0 : ഒന്നാം വാര്‍ഷികത്തില്‍ കല്ലുകടിയായി പൊതുമേഖല സ്ഥാപനങ്ങളിലെ സമരം - കെഎസ്ഇബി തൊഴിലാളി സമരം

ജനങ്ങളുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന പൊതുമേഖല സ്ഥാപനങ്ങളിലാണ് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്. സമരത്തിന്‍റെ മുന്നില്‍ സിപിഎം അനുകൂല സംഘടനകളുമാണ്

KSRTC employee strike  KSEB employee strike  public sector institutions KSEB and KSRTC  പൊതുമേഖല സ്ഥാപനങ്ങളിൽ സമരം  കെഎസ്ഇബി തൊഴിലാളി സമരം  കെഎസ്ആർടിസി സമരം
തുടര്‍ ഭരണത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ പൊതുമേഖല സ്ഥാപനങ്ങളിലെ സമരം കല്ലുകടി
author img

By

Published : Apr 17, 2022, 2:13 PM IST

Updated : Apr 17, 2022, 2:58 PM IST

തിരുവനന്തപുരം: ചരിത്രം കുറിച്ച് തുടര്‍ഭരണം നേടിയ പിണറായി സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ കല്ലുകടിയായി സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയന്‍ സമരം. സമരത്തിന്‍റെ മുന്നില്‍ സിപിഎം അനുകൂല സംഘടനകളുമാണ്. ഘടകകക്ഷികളുടെ വകുപ്പുകളിലെ പൊതുമേഖല സ്ഥാപനങ്ങളില്‍ നടക്കുന്ന ഈ സമരങ്ങള്‍ മുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

കെഎസ്ഇബിയിൽ സമരം രൂക്ഷം: കെ.എസ്.ഇ.ബിയിലെ സമരമാണ് ഏറ്റവും രൂക്ഷമായ ഘട്ടത്തിലേക്കെത്തിയിരിക്കുന്നത്. സിഐടിയു അനുകൂല സംഘടനയായ ഓഫിസേഴ്‌സ് അസോസിയേഷനാണ് ബോര്‍ഡ് ചെയര്‍മാന്‍ ബി.അശോകിനെതിരെ പ്രത്യക്ഷ സമരം നടത്തുന്നത്. ഒരുമാസത്തിനിടെ രണ്ട് വട്ടമാണ് കെ.എസ്.ഇ.ബിയില്‍ സമരം നടക്കുന്നത്.

ആദ്യഘട്ടത്തില്‍ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെങ്കിലും രണ്ടാംഘട്ടത്തില്‍ സമരം രൂക്ഷമായി. സമരവേദിയില്‍ നിന്ന് വകുപ്പ് മന്ത്രി കെ.കൃഷ്‌ണന്‍കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ചാണ് സിഐടിയു നിലപാട് വ്യക്തമാക്കിയത്. പണിയറിയില്ലെങ്കില്‍ മന്ത്രി പണി മതിയാക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു.

Also Read: കെഎസ്ആർടിസിയിൽ ശമ്പള വിതരണം തിങ്കളാഴ്‌ച മുതൽ; ബുധനാഴ്‌ചയോടെ എല്ലാ ജീവനക്കാര്‍ക്കും

പ്രശ്‌നം രൂക്ഷമായതോടെ ചര്‍ച്ചകള്‍ക്കായി സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവ് എ.കെ ബാലനെ തന്നെ ചുമതലപ്പെടുത്തി. ബാലന്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ബോര്‍ഡിലെ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന നിലപാടാണ് മന്ത്രിയെടുത്തത്.

ഇതോടെ സമരം ശക്തമായി തുടരുകയാണ്. മുന്നണി നേതൃത്വത്തിന്‍റെ ഇടപെടലിന്‍റെ ഭാഗമായി നാളെ മന്ത്രി ജീവനക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇതില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമം.

ശമ്പളം നൽകാനാകാതെ കെഎസ്ആർടിസി : കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്‌നം ശമ്പള വിതരണം സംബന്ധിച്ചാണ്. വിഷു, ഈസ്റ്റർ തുടങ്ങിയ ആഘോഷനാളില്‍ പോലും ശമ്പളം നല്‍കാന്‍ കോര്‍പ്പറേഷന് കഴിയാത്തതിനെ തുടര്‍ന്ന് എല്ലാ യൂണിയനുകളും ഇവിടെ സമരത്തിലാണ്. ഇതിനൊപ്പമാണ് മന്ത്രി ആന്‍റണി രാജു കോര്‍പ്പറേഷന്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന തരത്തില്‍ നടത്തിയ പ്രസ്‌താവനയും.

ഇതില്‍ യൂണിയനുകള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. ഇടത് സംഘടനകള്‍ ഇക്കാര്യം മുന്നണി നേതൃത്വത്തെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ശമ്പള പരിഷകരണം ആവശ്യപ്പെട്ടുള്ള വാട്ടര്‍ അതോറിറ്റിയിലെ സിഐടിയുവിന്‍റെ സമര പ്രഖ്യാപനവും.

ഘടകകക്ഷികളുടെ വകുപ്പുകളില്‍ സിഐടിയു നേതൃത്വത്തില്‍ തന്നെ സമര പ്രഖ്യാപനം ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ചയാകുമെന്നുറപ്പാണ്. വൈദ്യുതി വകുപ്പ് ജനതാദൾ എസിനും ഗതാഗതം ജനാധിപത്യ കേരള കോണ്‍ഗ്രസിനും ജലവകുപ്പ് കേരള കോണ്‍ഗ്രസ് എമ്മിനുമാണ് ഇടതുമുന്നണി നല്‍കിയിരിക്കുന്നത്. ഈ വകുപ്പുകളില്‍ തന്നെ നടക്കുന്ന സമരത്തില്‍ ഈ പാര്‍ട്ടികള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്.

രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികാഘോങ്ങള്‍ നടക്കുന്ന സമയത്താണ് പ്രധാന പൊതുമേഖല സ്ഥാപനങ്ങളില്‍ സമരം നടക്കുന്നത്. ജനങ്ങളുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന പൊതുമേഖല സ്ഥാപനങ്ങളിലാണ് സമരം. സിപിഎം പ്രഖ്യാപിത നയത്തിനെതിരെ പൊതുമേഖല സ്ഥാപനങ്ങളില്‍ നടക്കുന്ന സമരം പ്രതിപക്ഷം ആയുധമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അടുത്ത എല്‍ഡിഎഫ് യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും.

Last Updated : Apr 17, 2022, 2:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.