ETV Bharat / state

കെഎസ്‌ഇബി തര്‍ക്കം : ചെയര്‍മാന് പിന്തുണയുമായി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ - കെഎസ്ഇബി ചെയര്‍മാന്‍ ഇടത് അനുകൂല സംഘടനയും തമ്മിലുള്ള പ്രശ്ന്നം

കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ്റേത് അനാവശ്യ സമരമെന്ന് എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍

kseb strikes  kseb chairman at loggerheads with kseb officers association  കെഎസ്ഇബി സമരങ്ങള്‍  കെഎസ്ഇബി ചെയര്‍മാന്‍ ഇടത് അനുകൂല സംഘടനയും തമ്മിലുള്ള പ്രശ്ന്നം  കെഎസ്ഇഡി എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍
കെഎസ്‌ഇബി തര്‍ക്കം:ചെയര്‍മാന് പിന്തുണയുമായി കെഎസ്ഇബി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍
author img

By

Published : Apr 9, 2022, 5:09 PM IST

തിരുവനന്തപുരം : കെഎസ്ഇബിയിലെ തർക്കത്തിൽ ചെയർമാന്‍ ബി അശോകിന് പിന്തുണയുമായി സ്വതന്ത്ര സംഘടനയായ കെഎസ്ഇബി എൻജിനീയേഴ്‌സ് അസോസിയേഷൻ. സിപി എം അനുകൂല ഇടത് സംഘടനയായ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ്റേത് അനാവശ്യ സമരമാണെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് കെ.സുനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജാസ്മിൻ ബാനു അവധി എടുത്തത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്‌ഇബി തര്‍ക്കം:ചെയര്‍മാന് പിന്തുണയുമായി കെഎസ്ഇബി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍

ഇതിനെതിരായ നിയമപരമായ നടപടി മാത്രമാണ് ചെയർമാൻ സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിലവിൽ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ പൊതുജനമധ്യത്തിൽ കെഎസ്ഇബിയെ ഇടിച്ചുതാഴ്ത്തുന്നതാണ്. അനാവശ്യ സമരം നടത്തുന്നവർക്കെതിരെ ഡയസ്നോൺ ബാധകമാക്കി കർശന നടപടി സ്വീകരിക്കണമെന്നും എൻജിനീയേഴ്‌സ് അസോസിയേൻ ആവശ്യപ്പെട്ടു.

ALSO READ: കെഎസ്ഇബി ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറിക്കും സസ്പെൻഷൻ

സമരത്തെ തുടർന്ന് ജീവനക്കാർ റിവ്യൂ മീറ്റിങ് നടന്ന ചെയർമാൻ്റെ റൂമിൽ തള്ളിക്കയറിയത് തെറ്റാണ്. ചെയർമാനും സംഘടനകളും തമ്മിൽ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിൽ അത് ചർച്ച ചെയ്‌ത് പരിഹരിക്കണം. ചെയർമാനും വൈദ്യുതി മന്ത്രിയും ഇടപെട്ട് പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണം. ബോർഡ് ഇലക്ട്രിക് കാറുകൾ വാങ്ങിയ സംഭവത്തിലെ അഴിമതി ആരോപണം അടിസ്ഥാന രഹിതമാണെന്നും എൻജിനീയേഴ്‌സ് അസോസിയേഷൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.