ETV Bharat / state

'ശബരിനാഥന് ഗൂഢാലോചനയില്‍ വ്യക്തമായ പങ്ക്, മറ്റ് പ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യണം'; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് - കെഎസ് ശബരിനാഥന്‍ അറസ്റ്റില്‍

മുഖ്യമന്ത്രിക്ക് എതിരായുള്ള യൂത്ത് കോണ്‍ഗ്രസ് വിമാന പ്രതിഷേധത്തില്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ശബരിനാഥന്‍റെ അറസ്റ്റ്. ഇതില്‍, ശബരിയ്‌ക്ക് എതിരായി വന്‍ കുരുക്ക് മുറുകുന്ന രീതിയിലാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

remand report submitted in court on KS Sabarinathan case  KS Sabarinathan case remand report out now  ഫ്ലൈറ്റ് പ്രതിഷേധത്തില്‍ ശബരീനാഥന് ഗൂഢാലോചനയില്‍ വ്യക്തമായ പങ്ക്  കെഎസ് ശബരിനാഥന്‍ അറസ്റ്റില്‍  ks sabarinathan arrested
'ശബരിനാഥന് ഗൂഢാലോചനയില്‍ വ്യക്തമായ പങ്ക്, മറ്റ് പ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യണം'; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
author img

By

Published : Jul 19, 2022, 7:56 PM IST

Updated : Jul 19, 2022, 8:37 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തില്‍വച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിചേര്‍ത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരിനാഥന് ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. നേരത്തെ അറസ്റ്റിലായ മൂന്ന് പ്രതികളുമായി ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. തിരുവനന്തപുരം ജില്ല സെഷന്‍ കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച ഗൂഢാലോചനയില്‍ ശബരിനാഥന് വ്യക്തമായ പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

ഫൈറ്റ് പ്രതിഷേധ ഗൂഢാലോചനയില്‍ ശബരിനാഥനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വാട്‌സ്‌ആപ്പ് സന്ദേശം സൃഷ്‌ടിച്ച ശബരിയുടെ മൊബൈല്‍ ഫോണ്‍ തെളിവായി പിടിച്ചെടുക്കേണ്ടതുണ്ട്. ഈ മൊബൈല്‍ ഫോണ്‍ കണ്ടെത്തി പിടിച്ചെടുക്കുന്നതിന് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യമുണ്ട്. ഗൂഢാലോചനയില്‍ മറ്റ് പ്രതികള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷണം നടത്തേണ്ടതുണ്ടെന്നും മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്നും കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

'ശബരിനാഥന്‍, മാസ്റ്റര്‍ ബ്രെയിന്‍': ശബരിനാഥന്‍ കുറ്റം സമ്മതിച്ചുവെന്നും അദ്ദേഹത്തെ ഇന്ന്(19.07.2022) രാവിലെ 10.50ന് അറസ്റ്റ് ചെയ്‌തുവെന്നും ഇക്കാര്യം ശബരിയുടെ സുഹൃത്തായ യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് സുധീര്‍ഷായെ അറിയിച്ചിട്ടുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മാസ്റ്റര്‍ ബ്രെയിന്‍ ശബരിനാഥ് ആണെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, കേസ് രാഷ്‌ട്രീയമായി കെട്ടിച്ചമച്ചതാണെന്നും തന്‍റെ കക്ഷി സംസ്ഥാനത്തെ അറിയപ്പെടുന്ന രാഷ്‌ട്രീയ നേതാവാണെന്നും ശബരിനാഥന്‍റെ അഭിഭാഷകന്‍ വാദിച്ചു.

READ MORE| മുഖ്യമന്ത്രിക്ക് എതിരായ വിമാനത്തിലെ പ്രതിഷേധം: കെ.എസ് ശബരിനാഥന്‍ അറസ്റ്റില്‍, നടപടി ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ ശേഷം

പൊലീസ് ആവശ്യപ്പെടുന്ന മൊബൈല്‍ ഫോണ്‍ എപ്പോള്‍ വേണമെങ്കിലും കോടതിക്ക് കൈമാറാന്‍ തയ്യാറാണ്. ഏതുനിമിഷം വിളിച്ചാലും പൊലീസിന് മുന്നില്‍ ഹാജരാകാനും തയ്യാറാണ്. നേരത്തെ പൊലീസ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്‌ത പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ നിന്നുതന്നെ ഈ കേസ് കെട്ടിച്ചമച്ചതെന്ന് വ്യക്തമാണെന്ന് ശബരിനാഥന്‍റെ അഭിഭാഷകന്‍ വാദിച്ചു.

ALSO READ| ശബരിനാഥന്‍റെ അറസ്റ്റ്: പൊലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍; നടപടി വ്യാജരേഖ ചമച്ചെന്ന് ആരോപണം

Last Updated : Jul 19, 2022, 8:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.