ETV Bharat / state

പാർട്ടി പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

author img

By

Published : Jan 19, 2021, 7:50 PM IST

എന്ത് വില കൊടുത്തും തെരഞ്ഞെടുപ്പിൽ വിജയിക്കണമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു

KPCC President Mullappally Ramachandran  പാർട്ടി പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുല്ലപ്പള്ളി  കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ  നിയമസഭാ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി
പാർട്ടി പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: പാർട്ടി പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി പറഞ്ഞാൽ ഏത് ചുമതലയും ഉത്തരവാദിത്തത്തോടെ അനുസരിക്കും. ആരാണ് പാർട്ടിയെ നയിക്കേണ്ടതെന്ന് എഐസിസി തീരുമാനിക്കും. എന്ത് വില കൊടുത്തും തെരഞ്ഞെടുപ്പിൽ വിജയിക്കണം.

കൂട്ടായ നേതൃത്വമാണ് കോൺഗ്രസ് പാർട്ടിക്കുള്ളത്. സ്ഥാനാർഥികൾ ആരാണ് എന്ന് ധാരണ ഉണ്ടായിട്ടില്ല. യുവതി യുവാക്കൾക്കും താഴെ തട്ടിലുള്ളവർക്കും പ്രാതിനിധ്യം നൽകും. മികച്ച പ്രവർത്തനം കാഴ്ചവച്ച പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തലയെന്നും മുല്ലപ്പള്ളി പറഞ്ഞു. ഹൈക്കമാന്‍റുമായുള്ള ചർച്ചകൾക്ക് ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ സംസ്ഥാനത്ത് തിരിച്ചെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.