ETV Bharat / state

'എം.കെ രാഘവന്‍റെ പരസ്യ വിമർശനം അനുചിതം': കെ.സുധാകരന്‍ - പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്‌റ്റർ

പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന എം.കെ രാഘവന്‍റെ പരസ്യ വിമർശനം അനുചിതമായെന്നും പുനഃസംഘടന വിഷയത്തിൽ ഇനി അവസാന തീയതിയില്ലെന്നും വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ

KPCC President K Sudhakaran  KPCC President  K Sudhakaran on MK Raghavan statement  K Sudhakaran on MK Raghavan  രാഘവന്‍റെ പരസ്യ വിമർശനം അനുചിതമായി  പുനഃസംഘടനയില്‍ ഇനി അവസാന തീയതിയില്ല  പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല  രാഘവന്‍റെ പരസ്യ വിമർശനം  കെപിസിസി അധ്യക്ഷൻ  സുധാകരൻ  കോൺഗ്രസ് പുനസംഘടന  മുഖ്യമന്ത്രി പിണറായി വിജയനെതിരെ  മുഖ്യമന്ത്രി  പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്‌റ്റർ  പ്ലീനറി സമ്മേളനത്തില്‍
എം.കെ രാഘവന്‍റെ പരസ്യ വിമർശനം അനുചിതമായി; കെ.സുധാകരന്‍
author img

By

Published : Mar 8, 2023, 10:42 PM IST

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ല എന്ന എം.കെ രാഘവന്‍റെ പരസ്യ വിമർശനം അനുചിതമായെന്നും ഇത് പാർട്ടി വേദിയിലായിരുന്നു പ്രസ്‌താവിക്കേണ്ടിയിരുന്നതെന്നും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. കെപിസിസി നേതൃയോഗത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിമര്‍ശനം 'അകത്ത്' മതി: പുനഃസംഘടന വിഷയത്തിൽ ഇനി അവസാന തീയതിയില്ലെന്നും പട്ടിക കിട്ടിയാൽ അപ്പോൾ നടപടികൾ തീർക്കുമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ അറിയിച്ചു. സംവരണം കൃത്യമായി പാലിച്ചുകൊണ്ടാകും പുനഃസംഘടന പൂർത്തിയാകുകയെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. കെപിസിസി നേതൃത്വത്തെ വിമർശിച്ച എം.കെ രാഘവൻ എംപിയുടെ പരാമർശത്തിനെതിരെ ഹൈക്കമാന്‍ഡുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. പ്ലീനറി സമ്മേളനത്തിലായിരുന്നു അദ്ദേഹം വിമർശനം ഉന്നയിക്കേണ്ടിയിരുന്നതെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും വിടാതെ: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഎമ്മിനെതിരേയും രൂക്ഷമായ വിമർശനമാണ് കെപിസിസി ഭാരവാഹി യോഗത്തിന് ശേഷം കെ.സുധാകരൻ ഉന്നയിച്ചത്. കറുത്തിരുണ്ട രാഷ്‌ട്രീയ കാലാവസ്ഥയാണ് കേരളത്തിൽ നിലനിൽക്കുന്നത്. അന്തസ്സുള്ള മുഖ്യമന്ത്രിയാകാൻ പിണറായി വിജയനെ പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്‌റ്റർ ഉപദേശിക്കണമെന്നും കെ.സുധാകരൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറെ നൗഫൽ ബിൻ ലാദൻ എന്ന് പറഞ്ഞ എം.വി ജയരാജൻ ആർഎസ്എസിന്റെ ഭാഷയാണ് സംസാരിക്കുന്നതെന്നും സിപിഎം ഇപ്പോൾ ആർഎസ്എസിന്‍റെ കൂടെ ചേർന്ന് ആർഎസ്എസിന്റെയും ഭാഷ ഉപയോഗിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനോട് എതിർത്തു നിന്ന് ഗവർണർ ഇപ്പോൾ കീഴടങ്ങിയ അവസ്ഥയിലാണ് ഉള്ളതെന്നും സുധാകരൻ വിമർശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അടൂർ പ്രകാശ് പങ്കാളിയായി എന്ന ആരോപണത്തെ വിമർശിച്ച സുധാകരൻ, പൊതുപ്രവർത്തകർ സഹായം ചോദിച്ചുവരുന്നവരെ ശുപാർശ ചെയ്യും എന്നാൽ രേഖകളും മറ്റും പരിശോധിക്കേണ്ടത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരാണന്നും വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മാർച്ച് 13ന് രാജ് ഭവൻ മാർച്ച് നടത്താനും കെപിസിസി ഭാരവാഹിയോഗത്തിൽ ധാരണയായി.

ഹെലികോപ്‌ടറില്‍ പിടിച്ച്: അതേസമയം മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്‌റ്റര്‍ വാങ്ങുന്നവെന്ന വാര്‍ത്തയോടും മുമ്പ് സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. താങ്ങാനാവാത്ത നികുതിഭാരം കയറ്റിവച്ച മുഖ്യമന്ത്രിയെ കണ്ടാല്‍ ജനങ്ങള്‍ കല്ലെറിയുന്ന അവസ്ഥയായതുകൊണ്ടാണ് ആകാശയാത്ര നടത്താന്‍ അദ്ദേഹം ഹെലികോപ്റ്റര്‍ വാങ്ങുന്നതെന്നായിരുന്നു സുധാകരന്‍റെ ആരോപണം. സ്വപ്‌ന സുരേഷിനെ അറിയില്ലെന്നു നിയമസഭയില്‍ കല്ലുവച്ച നുണ വിളിച്ചുപറഞ്ഞ മുഖ്യമന്ത്രിയുമായി പല തവണ കൂടിക്കാഴ്‌ച നടത്തിയെന്നും ഒറ്റയ്ക്കിരുന്നു സംസാരിച്ചെന്നും സ്വപ്‌ന പറഞ്ഞതോടെ ജനങ്ങളില്‍നിന്ന് ഓടിയൊളിക്കേണ്ട അവസ്ഥയാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

ആകാശത്തും രക്ഷയില്ല: കരിങ്കൊടി പ്രതിഷേധം മറികടക്കാനാണ് കൊച്ചിയില്‍ നിന്ന് പാലക്കാട്ടേക്ക് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ യാത്ര നടത്തി ട്രയല്‍ എടുത്തതെന്ന് പറഞ്ഞ അദ്ദേഹം ഇനി തലങ്ങും വിലങ്ങും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയാണ് കാണാന്‍ പോകുന്നതെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പ്രതിഷേധം കെട്ടടങ്ങില്ലെന്നും ആകാശത്തും പ്രതിഷേധിച്ച ചരിത്രമുള്ളവരാണ് യൂത്ത് കോണ്‍ഗ്രസുകാരെന്ന് മുഖ്യമന്ത്രി വിസ്‌മരിക്കരുതെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.