ETV Bharat / state

മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ പോലെ എഐ ക്യാമറ പദ്ധതിയെ എതിര്‍ത്തു തോല്‍പ്പിക്കും; കെ സുധാകരന്‍ - ഏറ്റവും പുതിയ വാര്‍ത്ത

ഈ പദ്ധതി സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന പിന്നാമ്പുറ കഥകളാണ് പുറത്തുവന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നുവെന്നും സുധാകരന്‍ ആരോപിച്ചു

ai camera  kpcc president  k sudhakaran  cm pinarayi vijayan  congress  shobha surendran  cpim  bjp  corruption  latest news in trivandrum  എഐ ക്യാമറ  എഐ ക്യാമറ പദ്ധതി  കെ സുധാകരന്‍  സുധാകരന്‍  പിണറായി വിജയന്  സിപിഎം  കോണ്‍ഗ്രസ്  ശോഭ സുരേന്ദ്രന്‍  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ പോലെ എഐ ക്യാമറ പദ്ധതിയെ എതിര്‍ത്തു തോല്‍പ്പിക്കും; കെ സുധാകരന്‍
author img

By

Published : May 2, 2023, 5:38 PM IST

Updated : May 2, 2023, 6:09 PM IST

തിരുവനന്തപുരം: എഐ ക്യാമറ പദ്ധതിയെ ഈ നിലയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ് കെ റെയില്‍ പദ്ധതിയെ പരാജയപ്പെടുത്തിയതുപോലെ ഇപ്പോഴത്തെ രീതിയില്‍ നടപ്പാക്കുന്ന എഐ ക്യാമറ പദ്ധതിയേയും എതിര്‍ത്തു തോല്‍പ്പിക്കുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. ഈ പദ്ധതി സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന പിന്നാമ്പുറ കഥകളാണ് പുറത്തുവന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പദ്ധതി തയ്യാറാക്കിയത് ധൃതഗതിയില്‍: ജനങ്ങളെ മുച്ചൂടും കൊള്ളയടിക്കുന്ന പദ്ധതിക്കെതിരെ തെരുവിലിറങ്ങി സമരം നടത്തുമെന്നും ഇതേ രീതിയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് 424 കോടി രൂപ ജനങ്ങളില്‍നിന്ന് പിഴയായി പിരിച്ചു തരാമെന്നാണ് കെല്‍ട്രോണ്‍ നല്‍കിയ വാഗ്‌ദാനം. എന്നാല്‍, നിലവിലുള്ള രീതിയില്‍ നടപ്പാക്കിയാല്‍ അത് 1000 കോടിയെങ്കിലും വരും.

അതിനുവേണ്ടിയാണ് യാതൊരു തയ്യാറെടുപ്പും ബോധവത്കരണവും നടത്താതെ ധൃതഗതിയില്‍ പദ്ധതി നടപ്പാക്കിയത്. ഈ മാസം 20ന് പദ്ധതി വീണ്ടും നടപ്പാക്കാന്‍ യാതൊരുവിധ തയാറെടുപ്പോ ബോധവത്കരണ പരിപാടിയോ നടപ്പാക്കുന്നില്ല. ഇതിനെല്ലാം ഒത്താശ നല്‍കി മുഖ്യമന്ത്രിയും പാര്‍ട്ടിയും കട്ടയ്ക്ക് കൂടെനിന്നതിന് കിട്ടിയ പ്രതിഫലം മൂലമാണ് ജനങ്ങള്‍ കെണിയിലായതെന്ന് അദ്ദേഹം പറഞ്ഞു.

ആരോപണം മുഖ്യമന്ത്രിയുടെ വീട്ടില്‍ വരെ എത്തിയിട്ടും എന്നെ കണ്ടാല്‍ കിണ്ണം കട്ടവനാണെന്നു തോന്നുമോ എന്ന മട്ടില്‍ അദ്ദേഹം നിശബ്‌ദനാണ്. മുഖ്യമന്ത്രി എല്ലാ പദ്ധതികളിലും നിന്ന് കയ്യിട്ടുവാരുന്നു എന്നത് ഒരുകാലത്ത് ആരോപണമായിരുന്നെങ്കില്‍ ഇന്നത് യാഥാര്‍ഥ്യമായി നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇന്നു പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥ ഉണ്ടായത്.

ഉത്തരകൊറിയന്‍ ഏകാധിപതിയേക്കാള്‍ വലിയ സുരക്ഷിതത്വത്തോടെ അദ്ദേഹം നടക്കുന്നത് ജനങ്ങളെ ഭയന്നാണ്. ഏതു പദ്ധതി നടത്തിയാലും അതില്‍ കയ്യിട്ടുവാരുന്ന ഏകാധിപതികള്‍ക്കെല്ലാം കാലം കാത്തുവച്ചിരിക്കുന്നത് ജനങ്ങളുടെ ചെരിപ്പേറും കൂക്കുവിളിയുമായിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ടെന്‍ഡര്‍ ഏറ്റെടുത്തത് മുഖ്യമന്ത്രിയുടെ മകന്‍റെ ഭാര്യാപിതാവെന്ന് ബിജെപി: അതേസമയം, എ ഐ ക്യാമറ വിവാദത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ബിനാമി പേരില്‍ ടോന്‍ഡര്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ മകന്‍റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിനാണെന്ന് അവര്‍ ആരോപിച്ചു. ബിസിനസുകാരനായ പ്രകാശ് ബാബുവിന്‍റെ ബിനാമിയാണ് ക്യാമറ ടെന്‍ഡര്‍ ഏറ്റെടുത്തതെന്നും വിഷയം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

എ ആ ക്യാമറ ഇടപാടില്‍ മൂന്ന് രേഖകള്‍ കൂടി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പുറത്തുവിട്ടിരുന്നു. ഇടപാടിന് പിന്നില്‍ 132 കോടിയുടെ അഴിമതിയാണെന്നും ഇതില്‍ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഒളിച്ചുകളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ ഒളിപ്പിച്ചുവെച്ച രേഖകളാണ് തങ്ങള്‍ പുറത്തുവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രേഖകള്‍ പലതും വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത് രണ്ട് ദിവസം മുമ്പാണെന്നും ടെന്‍ഡറില്‍ പങ്കെടുത്ത അക്ഷര എന്‍ര്‍പ്രൈസസ് കമ്പനിയ്‌ക്ക് പ്രവര്‍ത്തി പരിചയമില്ലെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. അക്ഷര കമ്പനിയെ എങ്ങനെ ടെന്‍ഡര്‍ നടപടിയില്‍ ഉള്‍പെടുത്തിയെന്നും ടെന്‍ഡര്‍ നടപടിയില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Last Updated : May 2, 2023, 6:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.