തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാറ്റണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. സ്വർണക്കടത്ത് കേസിൽ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ളവരുടെ പേരുകൾ പരാമർശിക്കാൻ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അധികൃതർ സമ്മര്‍ദം ചെലുത്തിയെന്ന സരിത്തിന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് സുധാകരൻ പറഞ്ഞു.
സ്വർണക്കടത്തുകേസുമായി ബന്ധപ്പെടുത്തി രമേശ് ചെന്നിത്തല,വി.മുരളീധരൻ, കെ.സുരേന്ദ്രൻ എന്നിവരുടെ പേരുകൾ പറയാൻ ജയിൽ അധികൃതർ ഭീഷണിപ്പെടുത്തിയതായി സരിത്ത് വെളിപ്പെടുത്തിയിരുന്നു.
പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഒട്ടേറെ വിവാദങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവന്നതിന്‍റെ പകപോക്കലാണ് രമേശ് ചെന്നിത്തലയോട് നടത്തുന്നത്. പക വീട്ടാന്‍ ഏതറ്റംവരെയും പോകുന്ന പിണറായി വിജയന്‍റെ വൃത്തികെട്ട മനസാണ് ഇതിലൂടെ മറനീക്കി പുറത്ത് വരുന്നതെന്നും സുധാകരന്‍ പറഞ്ഞു.
രമേശ് ചെന്നിത്തലയെ പോലൊരു നേതാവിന്‍റെ പ്രതിഛായ തകര്‍ത്ത് ഈ അധോലോകറാക്കറ്റിന്‍റെ ഭാഗമാണ് പ്രതിപക്ഷത്തുള്ളവരുമെന്ന് വരുത്താനുള്ള പിണറായി വിജയന്‍റെ ശ്രമം വിലപ്പോവില്ല.
സര്‍ക്കാരിന്‍റെ ശമ്പളം പറ്റി പിണറായി വിജയനും സിപിഎമ്മിനും വേണ്ടി വിടുപണിയെടുക്കുന്ന ഉദ്യോഗസ്ഥരെ നിയമത്തിന്‍റെ വഴിയില്‍ കൈകാര്യം ചെയ്യേണ്ടി വരും.
Also read: 'ഉറങ്ങാൻ പോലും അനുവദിച്ചില്ല'; ജയിൽ ഉദ്യോഗസ്ഥർക്കെതിരെ സരിത്തിന്‍റെ മൊഴി
സരിത്തിനെ ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. രമേശ് ചെന്നിത്തലയ്‌ക്കെതിരെ പകപോക്കല്‍ രാഷ്ട്രീയം തുടരാനാണ് പിണറായി വിജയന്‍റെയും കൂട്ടരുടെയും നീക്കമെങ്കില്‍ രാഷ്ട്രീയമായി നേരിടുമെന്നും സുധാകരന്‍ പറഞ്ഞു.