ETV Bharat / state

K Sudhakaran Arrested | മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസ് : കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അറസ്‌റ്റില്‍ - സുധാകരന്‍

അറസ്‌റ്റ് ഏഴ്‌ മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന്‌ ശേഷം

KPCC president k Sudhakaran Arrested  KPCC president  k Sudhakaran Arrested  Sudhakaran Arrested  Monson Mavungal  Financial Fraud case  മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസ്  മോന്‍സണ്‍ മാവുങ്കല്‍  തട്ടിപ്പ് കേസ്  സുധാകരന്‍ അറസ്‌റ്റില്‍  സുധാകരന്‍ അറസ്‌റ്റില്‍  സുധാകരന്‍  ചോദ്യം ചെയ്യലിന്‌ ശേഷം
മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസ്; കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അറസ്‌റ്റില്‍
author img

By

Published : Jun 23, 2023, 7:12 PM IST

Updated : Jun 23, 2023, 8:34 PM IST

കെ. സുധാകരന്‍റെ അറസ്‌റ്റില്‍ എം ലിജുവിന്‍റെ പ്രതികരണം

കൊച്ചി : മോന്‍സണ്‍ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തി. ഏഴ് മണിക്കൂർ ചോദ്യം ചെയ്യലിനൊടുവിലാണ് ക്രൈംബ്രാഞ്ച് നടപടി. ഹൈക്കോടതി ഈ കേസിൽ രണ്ടാഴ്‌ചത്തെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ കെ.സുധാകരനെ ജാമ്യം നൽകി വിട്ടയച്ചു. അമ്പതിനായിരം രൂപയുടെ ബോണ്ടും, രണ്ട് ആൾ ജാമ്യത്തിലുമാണ് ഇത് അനുവദിച്ചത്.

അതേസമയം തുടർന്നും കേസില്‍ കെ.സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനാണ് സാധ്യത. ഇന്നത്തെ മൊഴികളിൽ വൈരുധ്യമുള്ളതായാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിവരം. കെ.സുധാകരൻ മോന്‍സണിൽ നിന്നും പണം വാങ്ങിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്. അറസ്‌റ്റ് തങ്ങൾ പ്രതീക്ഷിച്ചതാണെന്നും ഇത് രാഷ്ട്രീയപ്രേരിതമാണെന്നും കോണ്‍ഗ്രസ് നേതാവ് എം.ലിജു പറഞ്ഞു.

ഇത് മനസിലാക്കിയാണ് തങ്ങൾ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയത്. ഒരുനിമിഷം പോലും കെപിസിസി പ്രസിഡന്‍റിനെ കസ്‌റ്റഡിയിൽ വയ്ക്കാ‌ൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

അറസ്‌റ്റിലേക്ക് എത്തിയത് ഇങ്ങനെ : കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് നോട്ടിസ് നൽകി വിളിച്ചുവരുത്തിയാണ് കെ.സുധാകരനെ വിശദമായി ചോദ്യം ചെയ്‌തത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി റെസ്‌റ്റത്തിന്‍റെ നേതൃത്വത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്‌തത്. എറണാകുളം ഗസ്‌റ്റ് ഹൗസിൽ നിന്ന് രാവിലെ കൃത്യം പതിനൊന്ന് മണിയോടെയാണ് അദ്ദേഹവും അഭിഭാഷകനും കോൺഗ്രസ് നേതാക്കൾക്കുമൊപ്പം ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയത്. ധൈര്യത്തോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതെന്നും അറസ്‌റ്റിനെ ഭയക്കുന്നില്ലെന്നും എറണാകുളം ഗസ്‌റ്റ് ഹൗസിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയ വേളയിൽ കൂടുതൽ പ്രതികരണത്തിന് കെ.സുധാകരൻ തയ്യാറായില്ല.

പ്രതി ചേർത്തതിന് പിന്നാലെ സുധാകരനോട് കഴിഞ്ഞ പതിനാലാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാവകാശം തേടിയ കെ.സുധാകരൻ, ഇരുപത്തിമൂന്നിന് എത്താമെന്ന് ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടി. ഇന്നുവരെ അറസ്‌റ്റ് തടഞ്ഞ കോടതി അന്വേഷണവുമായി സഹകരിക്കാനും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനും അദ്ദേഹത്തോട് നിർദേശിക്കുകയായിരുന്നു.

പുരാവസ്‌തു തട്ടിപ്പ് കേസില്‍ കെ.സുധാകരനെതിരെ കൃത്യമായ ഡിജിറ്റല്‍ തെളിവുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. പണം കൈമാറിയ ദിവസം മോന്‍സന്‍ മാവുങ്കലിന്‍റെ വീട്ടില്‍ പരാതിക്കാരനും സുധാകരനും ഒപ്പമുണ്ടായിരുന്ന ചിത്രവും ബാങ്ക് രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു.

എന്താണ് സുധാകരനെതിരെയുള്ള പരാതി : 2018 നവംബര്‍ 22 നാണ് പരാതിക്കാരനായ തൃശൂര്‍ സ്വദേശി അനൂപ് 25 ലക്ഷം രൂപ മോന്‍സണ്‍ മാവുങ്കലിന് കൊച്ചിയിലെ വീട്ടില്‍ വച്ച് കൈമാറിയത്. പണം കൈമാറുമ്പോള്‍ സുധാകരന്‍ അവിടെയുണ്ടായിരുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്. എന്നാൽ കെ.സുധാകരൻ ഇത് നിഷേധിച്ചിരുന്നു. മോന്‍സണിനില്‍ നിന്ന് സുധാകരന്‍ പത്ത് ലക്ഷം രൂപ വാങ്ങിയതിന് ദൃക്‌സാക്ഷിയാണെന്ന് ഇയാളുടെ മുൻ ഡ്രൈവറും ആരോപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ തെളിവുകൾ യഥാര്‍ഥ ഡിവൈസില്‍ നിന്ന് ക്രൈംബ്രാഞ്ച് ശേഖരിക്കുകയും പരാതിക്കാരായ ഷെമീറിന്‍റെയും യാക്കൂബിന്‍റെയും മൊഴി വീണ്ടും രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു.

അതേസമയം സുധാകരനെയും മോന്‍സണ്‍ മാവുങ്കല്‍ പറ്റിച്ചതായാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. 25 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു മോന്‍സന്‍റെ വാഗ്‌ദാനം. എന്നാല്‍ അനൂപില്‍ നിന്ന് പണം കൈപ്പറ്റിയ മോന്‍സണ്‍ 10 ലക്ഷം രൂപ മാത്രമാണ് സുധാകരന് കൈമാറിയതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. കെ.സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് എസിജെഎം കോടതിയിൽ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ.സുധാകരന് സിആർപിസി 41(എ) പ്രകാരമാണ് നോട്ടിസ് നൽകിയത്. മോന്‍സൺ മാവുങ്കലുമായി കെ.സുധാകരന് അടുത്ത ബന്ധമുണ്ടെന്ന് അയാള്‍ക്കെതിരെ പരാതി ഉന്നയിച്ചവരാണ് ആരോപണമുന്നയിച്ചത്. പരാതിക്കാർ മോന്‍സണിന് പണം നൽകുമ്പോൾ കെ.സുധാകരൻ അവിടെയുണ്ടായിരുന്നുവെന്നും പരാതിക്കാർ മുഖ്യമന്ത്രിക്ക് ഉൾപ്പടെ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഫെമ പ്രകാരം തടഞ്ഞുവച്ച കോടികൾ വിട്ടുകിട്ടാൻ മോൻസണിന് സഹായ വാഗ്‌ദാനം നൽകി സുധാകരൻ പണം തട്ടിയെന്ന ആരോപണവും പരാതിക്കാർ ഉന്നയിച്ചിരുന്നു.

മോന്‍സണ്‍ മാവുങ്കല്‍ കേസ് : ലോകത്തിലെ എറ്റവും വലിയ പുരാവസ്‌തു മ്യൂസിയം തുടങ്ങുകയാണെന്നും അതിൽ പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ച് കോടികൾ തട്ടിയെന്നാണ് മോൻസണെതിരെയുള്ള കേസ്. മുൻ ഡിജിപി ലോക്‌നാഥ് ബെഹറ ഉൾപ്പടെയുള്ള പല പ്രമുഖരെയും ഇയാളുടെ പുരാവസ്‌തു കേന്ദ്രത്തിലേക്ക് എത്തിക്കുകയും ഒപ്പം നിന്ന്‌ ഫോട്ടോ എടുക്കുകയും ചെയ്‌തിരുന്നു. ഈ ചിത്രങ്ങളും തട്ടിപ്പിനുപയോഗിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

Last Updated : Jun 23, 2023, 8:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.