തിരുവനന്തപുരം : എ.ഐ.സി.സി അധ്യക്ഷ സ്ഥാനാർഥിയായ ശശി തരൂർ സ്വന്തം സംസ്ഥാനമായ കേരളത്തിൽ വോട്ട് ചെയ്യാനെത്തിയത് ആരാധകരുടെ ആഹ്ളാദ നടുവിലേക്ക്. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിലെത്തിയ തരൂരിനെ ആരാധകരും മാധ്യമങ്ങളും വളഞ്ഞു. തിരിച്ചറിയൽ കാർഡ് കാണിച്ച് വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പിച്ച തരൂരിൻ്റെ ചൂണ്ടുവിരലിൽ സാധാരണ തിരഞ്ഞെടുപ്പിലേത് പോലെ കെ.പി.സി.സി ഓഫിസ് ജീവനക്കാർ മഷി പുരട്ടി.
ചുറ്റും കൂടി നിന്ന മാധ്യമങ്ങൾക്ക് മുന്നിൽ സാധാരണ തിരഞ്ഞെടുപ്പിന് സമാനമായി അദ്ദേഹം വിരൽ ഉയർത്തിക്കാട്ടി. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ തരൂർ തികഞ്ഞ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. വിചാരിച്ചത് പോലെ സൗഹൃദ മത്സരമല്ലെന്നും 19 കഴിയുമ്പോൾ നിങ്ങൾക്ക് എല്ലാം മനസിലാകുമെന്നും തരൂർ പറഞ്ഞു.
also read: 'വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ട്, പാര്‍ട്ടിയുടെ ഭാവി പ്രവര്‍ത്തകരുടെ കൈകളില്‍': ശശി തരൂര്‍
രാവിലെ പഴവങ്ങാടി ഗണപതി ക്ഷേത്ര ദർശനം കഴിഞ്ഞ ശേഷമാണ് ശശി തരൂർ കെ.പി.സി.സി ആസ്ഥാനത്ത് വോട്ടെടുപ്പിന് എത്തിയത്.