ETV Bharat / state

'കമ്മ്യൂണിസ്‌റ്റ് ഭരണത്തിൽ പാഠശാലകൾ ആയുധ നിര്‍മാണ കേന്ദ്രങ്ങളായി' ; വിമര്‍ശനവുമായി കെ.സുധാകരൻ

ടെക്‌നിക്കൽ വിദ്യാലയങ്ങളിൽ ലാബ് പഠനത്തിന്‍റെ മറവിൽ ആയുധ നിർമാണം നടന്നതായി പൊലീസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, കമ്മ്യൂണിസ്‌റ്റ് ഭരണത്തിൽ പാഠശാലകൾ ആയുധ നിര്‍മാണ കേന്ദ്രങ്ങളായെന്ന വിമര്‍ശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

KPCC president  KPCC president against Government  Schools are changes as Weapon houses  Communist regime  പാഠശാലകൾ ആയുധ നിര്‍മാണ കേന്ദ്രങ്ങളായി  കമ്മ്യൂണിസ്‌റ്റ് ഭരണം  ടെക്‌നിക്കൽ വിദ്യാലയങ്ങള്‍  ലാബ് പഠനത്തിന്‍റെ മറവിൽ ആയുധ നിർമാണം  പൊലീസ് റിപ്പോർട്ട്  കെപിസിസി അധ്യക്ഷൻ  സുധാകരൻ  തിരുവനന്തപുരം  വിദ്യാഭ്യാസ വകുപ്പ്
കമ്മ്യൂണിസ്‌റ്റ് ഭരണത്തിൽ പാഠശാലകൾ ആയുധ നിര്‍മാണ കേന്ദ്രങ്ങളായി
author img

By

Published : Jan 15, 2023, 10:46 PM IST

തിരുവനന്തപുരം : പഠനത്തിന്‍റെ മറവിൽ ആയുധ നിര്‍മാണം നടന്നിട്ടും വിദ്യാഭ്യാസ വകുപ്പ് ഇതൊന്നും അറിയില്ലെന്ന് പറയുന്നത് വിചിത്രമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അധ്യാപകരുടെ പിന്തുണയില്ലാതെ വിദ്യാര്‍ഥികൾക്ക് ലാബുകളിൽ ആയുധങ്ങൾ നിര്‍മിക്കാൻ കഴിയില്ലെന്നും പിണറായി ഭരണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആയുധനിര്‍മാണ പരിശീലനം നല്‍കുന്ന നിലയിലേക്ക് വിദ്യാഭ്യാസ നിലവാരം അധപ്പതിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കമ്മ്യൂണിസ്‌റ്റ് ഭരണത്തിൽ പാഠശാലകൾ ആയുധ നിര്‍മാണ കേന്ദ്രങ്ങളായെന്നും സുധാകരൻ വാർത്താക്കുറിപ്പിൽ ആരോപിച്ചു.

കണ്ണൂരില്‍ സിപിഎമ്മും ബിജെപിയുമാണ് ബോംബും ആയുധനിര്‍മാണവും കുടില്‍ വ്യവസായം പോലെ നടത്തിവരുന്നത്. അതിപ്പോള്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് അപകടകരമാണ്. വര്‍ധിച്ച മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ലഭ്യതയും ഉപയോഗവും ആയുധ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ സ്വാധീനിച്ചിട്ടുണ്ടോയെന്നും അതല്ല മറ്റേതെങ്കിലും ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന് കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്‌നിക്കൽ വിദ്യാലയങ്ങളിൽ ലാബ് പഠനത്തിന്‍റെ മറവിൽ ആയുധ നിർമാണം നടന്നതായി പൊലീസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കർശന നിരീക്ഷണം വേണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്‌ടര്‍ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. എന്നാൽ എവിടെയാണ് ആയുധനിർമാണം നടന്നതെന്നറിയില്ലെന്നും ഉത്തരവ് സർക്കാർ നിർദ്ദേശം മാനിച്ചെന്നുമായിരുന്നു ഡയറക്‌ടർ ബൈജു ഭായിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് സുധാകരന്‍റെ വിമര്‍ശനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.