ETV Bharat / state

കെപിസിസിയുടെ വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷം, ഉദ്‌ഘാടനം മല്ലികാര്‍ജുന്‍ ഖാര്‍ഗെ

author img

By

Published : Feb 16, 2023, 7:01 PM IST

വൈക്കം സത്യഗ്രഹത്തിന്‍റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്‌ദി ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനായ ശേഷം ആദ്യമായി കേരളത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

vaikom sathyagraham  kpcc  k sudhakaran  hundred year anniversary of vaikom sathyagraham  mallikarjun kharge  congress  latest news in trivandrum  latest news today  വൈക്കം സത്യാഗ്രഹ ശതാബ്‌ദി  കെപിസിസി  മല്ലികാര്‍ജുന്‍ ഖാര്‍ഗെ  കോണ്‍ഗ്രസ്  കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍  ശ്രീനാരായണ ഗുരു  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
വൈക്കം സത്യാഗ്രഹ ശതാബ്‌ദി കെങ്കേമമാക്കാനൊരുങ്ങി കെപിസിസി; ആഘോഷപരിപാടികളുടെ ഉദ്ഘാടനം മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിര്‍വഹിക്കും

തിരുവനന്തപുരം: വൈക്കം സത്യഗ്രഹത്തിന്‍റെ ഭാഗമായി കെപിസിസി സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്‌ദി ആഘോഷ പരിപാടികൾ മാര്‍ച്ച് 30ന് വൈക്കത്ത് എഐസിസി ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉദ്ഘാടനം ചെയ്യുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ അറിയിച്ചു. വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷം കെങ്കേമമാക്കാനാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനായ ശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആദ്യമായി കേരളത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

സമ്മേളനങ്ങള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, സത്യഗ്രഹ ചരിത്ര കോണ്‍ഗ്രസ്, വൈക്കം സത്യഗ്രഹ നായകരുടെ അനുസ്‌മരണ സമ്മേളനങ്ങള്‍ തുടങ്ങി ഒരു വര്‍ഷം നീളുന്ന പരിപാടികളുടെ സമാപനം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. ആധുനിക കേരളത്തിന്റെ നവോത്ഥാനത്തിനു വഴി തുറന്ന വൈക്കം സത്യഗ്രഹത്തിന്‍റെ നൂറാം വാര്‍ഷികം സത്യഗ്രഹവവുമായി ബന്ധമില്ലാത്തവര്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് സുധാകരന്‍ ആരോപിച്ചു.

ജനാധിപത്യ കേരളത്തിന്റെ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച വൈക്കം സത്യഗ്രഹ സമര പരമ്പരയുടെ തുടക്കം 1924 മാര്‍ച്ച് 30 നാണ്. സാമൂഹിക വിഷയങ്ങളില്‍ ഇടപെടാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് കാക്കിനഡ എഐസിസി സമ്മേളനത്തില്‍ ടി.കെ മാധവനാണ് അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ച് അംഗീകാരം നേടിയത്. തുടര്‍ന്ന് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി കാര്യപരിപാടി തയ്യാറാക്കുകയും അവരുടെ പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ അവരുടെ അതിര്‍ത്തിക്കുള്ളില്‍ അയിത്തോച്ചാടനത്തിനായി പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തു.

ടി.കെ മാധവന്‍, കെ.പി കേശവമേനോന്‍, കെ.കേളപ്പന്‍ തുടങ്ങിയവര്‍ക്കായിരുന്നു സമര നേതൃത്വം. ശ്രീനാരായണ ഗുരുദേവന്‍റെ ആശീര്‍വാദവും സത്യഗ്രഹത്തിനുണ്ടായിരുന്നു. ഇരുപതു മാസം നീണ്ടു നിന്ന സമരം 1925 നവംബറിലാണ് അവസാനിച്ചത്. പിന്നോക്ക വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിനും അയിത്തോച്ചാടനത്തിനും വേണ്ടി മന്നത്തു പത്മനാഭന്‍റെ നേതൃത്ത്വത്തില്‍ നടന്ന സവര്‍ണ സമുദായാംഗങ്ങളുടെ ജാഥ സമരത്തിലെ അവിസ്‌മരണീയ സംഭവമാണ്. ആഘോഷങ്ങളുടെ ഏകോപനത്തിനായി കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രനും രാഷ്‌ട്രീയകാര്യ സമിതി അംഗം എം ലിജു ജനറല്‍ കണ്‍വീനറുമായ സമിതിയാണ് ആഘോഷപരിപാടികള്‍ ഏകോപിപ്പിക്കുന്നതെന്ന് കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.