ETV Bharat / state

കെ പി അനില്‍ കുമാര്‍ പാര്‍ട്ടി വിട്ടത് ആഗ്രഹിച്ച സ്ഥാനം കിട്ടാത്തതിനാലെന്ന് എം.എം ഹസ്സന്‍

'അനിൽകുമാറിന് കോൺഗ്രസ് ഉന്നത സ്ഥാനങ്ങൾ നൽകിയിട്ടുണ്ട്'

കെ.പി അനില്‍ കുമാര്‍  എം.എം ഹസ്സന്‍  കോണ്‍ഗ്രസിലെ തര്‍ക്കം  കെ.പി അനില്‍കുമാര്‍ പാര്‍ട്ടി വിട്ടു  MM Hassan  KP Anil Kumar  അനില്‍ കുമാര്‍ പാര്‍ട്ടി വിട്ടു  Kerala Congress  KPCC
അനില്‍ കുമാര്‍ പാര്‍ട്ടി വിട്ടത് ആഗ്രഹിച്ച സ്ഥാനം കിട്ടാത്തതിനാല്‍: എം.എം ഹസ്സന്‍
author img

By

Published : Sep 15, 2021, 4:10 PM IST

തിരുവനന്തപുരം : സി.പി.എമ്മിനുള്ളിൽ ജനാധിപത്യത്തിന്‍റെ ശുദ്ധവായു ശ്വസിക്കാൻ കെ.പി.അനിൽകുമാറിന് ഭാഗ്യമുണ്ടാകട്ടെയെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസ്സന്‍. അനിൽകുമാറിന് കോൺഗ്രസ് ഉന്നത സ്ഥാനങ്ങൾ നൽകിയിട്ടുണ്ട്. ആഗ്രഹിച്ച സ്ഥാനം കിട്ടാത്തതുകൊണ്ടാണ് അനിൽകുമാർ പാർട്ടി വിട്ടത്.

കൂടുതല്‍ വായനക്ക്: കെപി അനില്‍കുമാറിന് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ സ്വീകരണം

സി.പി.എമ്മുമായി അദ്ദേഹം നേരത്തേ ധാരണയുണ്ടാക്കിയതുകൊണ്ടാണ് അച്ചടക്ക ലംഘനത്തിന് വ്യക്തമായ മറുപടി നൽകാത്തത്. സെമി കേഡർ എന്നാൽ കൂടുതൽ അച്ചടക്കമുള്ള പാർട്ടി എന്നാണ് താൻ മനസിലാക്കുന്നത്.

കൂടുതൽ കാര്യങ്ങൾ കെ.പി.സി.സി പ്രസിഡൻ്റിനോട് ചോദിക്കണം. കേഡർ പാർട്ടി എന്നും കൂടുതൽ കേഡർ സ്വഭാവമുള്ള പാർട്ടി എന്നുമാണ് താൻ കേട്ടിട്ടുള്ളതെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.