തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് ടി പി ആറില്‍ വര്‍ധന. കഴിഞ്ഞ ദിവസം 3.29 ആണ് ടി പി ആര്‍. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആദ്യമായാണ് സംസ്ഥാനത്ത് ടി പി ആര്‍ മൂന്ന് കടക്കുന്നത്. രാജ്യ വ്യാപകമായി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് ആനുപാതികമായി സംസ്ഥാനത്തും രോഗികളുടെയെണ്ണം വര്‍ധിക്കുന്നതിന്‍റെ സൂചനയാണിത്.
ഏപ്രില്‍ ആദ്യവാരം കൊവിഡ് സ്ഥിരീകരിച്ചവരുടെയെണ്ണെം നാന്നൂരിന് മുകളിലായിരുന്നെങ്കിലും പിന്നീട് കുറയുകയായിരുന്നു. കഴിഞ്ഞ 10 ദിവസങ്ങളിലാണ് കൊവിഡ് രോഗികളുടെയെണ്ണം ഉയര്‍ന്ന് തുടങ്ങിയത്. 2014 സജീവ കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
എറണാകുളം 697, തുരുവനന്തപുരം 400, കോട്ടയം 317, കോഴിക്കോട് 176, പത്തനംതിട്ട 115, തൃശ്ശൂര്‍ 70, പാലക്കാട് 60, ആലപ്പുഴ 56, ഇടുക്കി 49, മലപ്പുറം 30, വയനാട് 14, കൊല്ലം 13, കണ്ണൂര്‍ 10, കാസര്‍കോട് 7 എന്നിങ്ങനെയാണ് ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡിന്‍റെ കണക്ക്. സംസ്ഥാനത്ത് ഇതുവരെ 6541077 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.
69011 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നാലം തരംഗമെന്ന ഭീഷണി അടുത്തെത്തുന്നതിന്‍റെ സൂചനയാണ് ടിപിആറിലെ വര്‍ധനയെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തല്‍. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് മാസ്ക് അടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കി.
also read: കൊവിഡും വേനല്‍ചൂടും; പരീക്ഷ കേന്ദ്രങ്ങളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് സിബിഎസ്‌ഇ