ETV Bharat / state

വേനല്‍ക്കുളിയും തീരസൗന്ദര്യവും: കോവളം സഞ്ചാരികളുടെ സ്വപ്നതീരം - വൻ പദ്ധതികളാണ് തയ്യാറാകുന്നത്

അടുത്ത സീസനെ വരവേൽക്കാൻ ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ വൻ പദ്ധതികളാണ് തയ്യാറാകുന്നത്

വിനോദസഞ്ചാരികളുടെ മനം കുളിർപ്പിച്ച് കോവളം
author img

By

Published : Apr 5, 2019, 5:57 PM IST

Updated : Apr 5, 2019, 7:18 PM IST

തിരുവനന്തപുരം: ടൂറിസം മേഖലയിൽ സഞ്ചാരികളെ ആകർഷിക്കാനൊരുങ്ങി കോവളം. തീര സൗന്ദര്യത്തിലുപരി കടുത്ത വേനൽ ചൂടിൽ നിന്നുമുള്ള രക്ഷതേടി വേനൽകുളിയ്ക്കാണ് സഞ്ചാരികൾ കുടുതലും കോവളത്ത് എത്തുന്നത്. മധ്യവേനലവധിയായതോടെ നഗരപ്രദേശത്തു നിന്നുള്ളവർ സായാഹ്ന കാഴ്ചകൾ കാണാൻ കുട്ടികളുമൊത്ത് കോവളത്തേക്ക് എത്തുകയാണ്. കോവളത്തെ ഇടക്കല്ല് പാറ കൂട്ടത്തിൽ നിന്നാൽ അസ്തമയ സൂര്യന്‍റെ മനോഹര കാഴ്ച കാണാൻ കഴിയും.

കോവളം സഞ്ചാരികളുടെ സ്വപ്നതീരം

തീരത്തെ ലൈറ്റ് ഹൗസിൽ ലിഫ്റ്റ് സമ്പ്രദായവും പുതിയ കോണിപ്പടിയും വന്നതോടെ ഇതിന്‍റെ മുകളിൽ നിന്നുള്ള തീര സൗന്ദര്യ കാഴ്ചകൾ കാണാൻ തിരക്കേറുകയാണ്. തീര സൗന്ദര്യം നുകരാൻ വിദേശ സഞ്ചാരികൾ ഇത്തവണ കൂടുതലായി എത്തിയെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. എത്തിയവരിൽ ഏറെയും റഷ്യൻ സഞ്ചാരികളാണ്. അടുത്ത സീസണെ വരവേൽക്കാൻ ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ വൻ പദ്ധതികളാണ് തയ്യാറാകുന്നത്. ഇതിന്‍റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി നിർമ്മാണോദ്ഘാടനവും കഴിഞ്ഞു.

ടൂറിസം സീസണ് തിരശ്ശീല വീഴുന്നതിന്റെ മുന്നോടിയായി കോവളം

തീരത്തു നിന്ന് സഞ്ചാരികൾ ഒഴിഞ്ഞു തുടങ്ങി. പതിവുപോലെ സീസൺ അവസാനിക്കാറാകുമോൾ എത്തുന്ന ഊട്ടി സംഘങ്ങൾ ശനിയാഴ്ചയോടെ കോവളം തീരത്തെത്തും. ഒരാഴ്ച അവർ തീരത്തുണ്ടാകും. ഊട്ടി ഹെബ്രോൻ ഇന്റർനാഷണൽ സ്ക്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളുമാണ് വർഷങ്ങളായി സീസൺ ആരംഭത്തിലും അവസാനത്തിലും കോവളത്തെത്തുന്നത്.ഊട്ടിയിൽ വെക്കേഷൻ സമയത്താണ് സംഘം കോവളത്തെത്തുന്നത്.ഇവരുടെ ആദ്യ വരവോടെയാണ് ടൂറിസം സീസൺ ആരംഭിക്കുന്നതും അടുത്ത വരവോടെ സീസൺ അവസാനിക്കുന്നതും. തീരത്തെ ഹോട്ടലുകൾ ഭൂരിഭാഗവും പൂട്ടി വഴിവാണിഭക്കാരും കച്ചവടം മതിയാക്കിയിരിക്കുകയാണ്.

അതേസമയം കേരളത്തിലെ സ്കൂളുകളിൽ അവധിക്കാലമെത്തിയതോടെ കുട്ടികൾ കുടുംബസമേതം കോവളത്തേക്ക് എത്തിത്തുടങ്ങി.തീര സൗന്ദര്യത്തിലുപരി കടുത്ത വേനൽ ചൂടിൽ നിന്നുമുള്ള രക്ഷതേടി വേനൽകുളിയ്ക്കാണ് നാടൻ സഞ്ചാരികൾ കുടുതലും എത്തുന്നത്. മധ്യവേനലവധിയായതോടെ നഗരപ്രദേശത്തു നിന്നുള്ളവർ സായാഹ്ന കാഴ്ചകൾ കാണാൻ കുട്ടികളുമൊത്ത് കോവളത്തേക്ക് എത്തുകയാണ്. കോവളത്തെ ഇടക്കല്ല് പാറ കൂട്ടത്തിൽ നിന്നാൽ അസ്തമയ സൂര്യന്റെ മനോഹര കാഴ്ച കാണാൻ കഴിയും. തീരത്തെലൈറ്റ് ഹൗസിൽ ലിഫ്റ്റ് സമ്പ്രദായവും പുതിയ കോണിപ്പടിയും വന്നതോടെ ഇതിന്റെ മുകളിൽ നിന്നുള്ള തീര സൗന്ദര്യ കാഴ്ചകൾ കാണാൻ തിരക്കേറുകയാണ്. ഈ സീസൺ കോവളത്തിന് ഉണർവേകി.തീര സൗന്ദര്യം നുകരാൻ വിദേശ സഞ്ചാരികൾ ഇത്തവണ കൂടുതലായി എത്തിയെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. എത്തിയവരിൽ ഏറെയും റഷ്യൻ സഞ്ചാരികളാണ്. അടുത്ത സീസനെ വരവേൽക്കാൻ ടൂറിസം വകുപ്പ് നേതൃത്വത്തിൽ വൻ പദ്ധതികളാണ് തയ്യാറാകുന്നത്. ഇതിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി നിർമ്മാണോദ്ഘാടനവും കഴിഞ്ഞു.

Sent from my Samsung Galaxy smartphone.
Last Updated : Apr 5, 2019, 7:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.