ETV Bharat / state

കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കൈവരി തകര്‍ന്ന് വീണു; നാല് വിനോദ സഞ്ചാരികള്‍ക്ക് ഗുരുതര പരിക്ക് - കോവളം ബീച്ച്

കോവളം ബീച്ചിലെ കോണ്‍ക്രീറ്റ് തൂണ്‍കെട്ടിയില്‍ ഇരുമ്പ് പൈപ്പ് പിടിപ്പിച്ച കൈവരിയില്‍ പിടിച്ചു നില്‍ക്കവേ തൂണ്‍കെട്ടി മറിഞ്ഞ് നാല് വനിത വിനോദ സഞ്ചാരികൾ താഴേക്ക് വീഴുകയായിരുന്നു. ഇവരുടെ ദേഹത്തേക്ക് തൂൺകെട്ടിയും ഇരുമ്പ് പൈപ്പും വീണ് ആണ് ഗുരുതര പരിക്കേറ്റത്.

Kovalam lighthouse beach accident  tourists injured  Kovalam lighthouse beach  Kovalam beach  Kovalam tourist center  കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കൈവരി തകര്‍ന്ന് വീണു  കോവളം ലൈറ്റ് ഹൗസ് ബീച്ച് അപകടം  വിനോദ സഞ്ചാരികള്‍ അപകടത്തിൽപ്പെട്ടു  അന്താരാഷ്‌ട്ര ടൂറിസം കേന്ദ്രം കോവളം  വിനോദ സഞ്ചാരികൾക്ക് ഗുരുതര പരിക്ക്  കോവളം ബീച്ച് അപകടം  കോവളം ബീച്ച്  കോവളം
കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കൈവരി തകര്‍ന്ന് വീണ് വിനോദ സഞ്ചാരികള്‍ക്ക് പരിക്ക്
author img

By

Published : Oct 4, 2022, 3:51 PM IST

തിരുവനന്തപുരം: അന്താരാഷ്‌ട്ര ടൂറിസം കേന്ദ്രമായ കോവളത്ത് കടലിന് സമീപത്തെ കൈവരി തകർന്ന് നാല് വനിത വിനോദ സഞ്ചാരികൾക്ക് ഗുരുതര പരിക്ക്. വയനാട് സ്വദേശികളായ ഹസീന, ഐഷ, ആസിയ, മുബീന എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ വയനാട്ടിൽ നിന്നെത്തിയ വിനോദ സഞ്ചാര സംഘത്തിൽപ്പെട്ടവരാണിവർ.

കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കൈവരി തകര്‍ന്ന് വീണ് വിനോദ സഞ്ചാരികള്‍ക്ക് പരിക്ക്

കോണ്‍ക്രീറ്റ് തൂണില്‍ ഇരുമ്പ് പൈപ്പ് പിടിപ്പിച്ച കൈവരിയില്‍ പിടിച്ചു നില്‍ക്കവേ തൂണ്‍ മറിഞ്ഞ് ഇവര്‍ താഴേക്കു വീഴുകയായായിരുന്നു. ഇവരുടെ ദേഹത്തേക്ക് തൂണും ഇരുമ്പ് പൈപ്പും വീണു. ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് കോവളത്ത് അന്താരാഷ്ട്ര സീസണ്‍. സീസണ്‍ ആരംഭിക്കാനിരിക്കേ കോവളത്തെ അടിസ്ഥാന സൗകര്യങ്ങള്‍ എത്രമാത്രം പരിതാപകരമാണെന്ന് തെളിയിക്കുന്നതാണ് അപകടം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.