തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കെ മുരളീധരന്റെ ആരോപണം തള്ളി കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ മൂന്നംഗ കമ്മിറ്റിയുടെ ചര്‍ച്ച മാത്രമാണ് നടക്കുന്നതെന്ന കെ.മുരളീധരന്റെ ആരോപണമാണ് കൊടിക്കുന്നില്‍ സുരേഷ് തള്ളിയത്.
പാര്‍ട്ടിയില്‍ എല്ലാത്തരത്തിലുമുള്ള കൂടിയാലോചനകള്‍ നടക്കുന്നുണ്ട്. മൂന്നംഗങ്ങളുമയി മാത്രമേ ചര്‍ച്ച നടക്കുന്നുള്ളൂവെന്ന മുരളീധരന്റെ അഭിപ്രായം ഏതു സാഹചര്യത്തിലാണെന്നറിയില്ലെന്നും തനിക്ക് അത്തരത്തില്‍ അഭിപ്രായമില്ലെന്നും കൊടിക്കുന്നില്‍ തിരുവനന്തപുരത്ത് പറഞ്ഞു.