തിരുവനന്തപുരം: എൻ.എസ്.എസ് നേതൃത്വത്തിന്‍റെ നിലപാട് സമുദായാംഗങ്ങളായ രാഷ്ട്രീയ വിശ്വാസികളെ സ്വാധീനിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. മത സാമുദായിക സംഘടനകളിൽ എല്ലാ രാഷ്ട്രീയ വിശ്വാസികളുമുണ്ടാകും. അവര്‍ തങ്ങളുടെ വിശ്വാസമുസരിച്ച് വോട്ട് ചെയ്യും. എൻ.എസ്.എസിന്‍റെ നിലപാടിലും ഇതുതന്നെ സംഭവിക്കും- കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. മാർക്ക് ദാനം സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ ഇലക്ഷൻ ഗിമുക്കുകൾ മാത്രമാണെന്നും ക്രമവിരുദ്ധമോ ചട്ടവിരുദ്ധമായോ എന്തെങ്കിലുമുണ്ടെങ്കില്‍ യു.ഡി.എഫ് നിയമനടപടി സ്വീകരിക്കേണ്ടതുണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി.എസ് അച്യുതാനന്ദനെ പ്രായം പറഞ്ഞ് അധിഷേപിക്കുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്വമാണ്. സ്വാതന്ത്ര്യ സമരസേനാനി കൂടിയായ വി.എസിനെതിരെ കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് കെ.സുധാകരൻ നടത്തിയ പ്രസ്താവന അപഹാസ്യമാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ഇടതുമുന്നണി വൻ വിജയം നേടുമെന്നും കോടിയേരി ബാലകൃഷ്‌ണൻ ഇ ടിവി ഭാരതിനോട് പറഞ്ഞു.