ETV Bharat / state

ലോക്സഭയിൽ കോൺഗ്രസ് ബി ജെ പിയുടെ ബി ടീമെന്ന് കോടിയേരി - cpm

കർഷക ബില്ലില്‍ രാജ്യസഭയിലെ പോലെ ശക്തമായ പ്രക്ഷോഭമുയർത്താൻ ഇടതു പക്ഷത്തിനൊപ്പം കോൺഗ്രസ് സഹകരിച്ചില്ല

കർഷക ബിൽ  കോൺഗ്രസ്  bjp  congress bjp  cpm  kodiyeri-says-congress-bjps-b-team
ലോകസഭയിൽ കോൺഗ്രസ് ബി ജെ പിയുടെ ബി ടീമെന്ന് കോടിയേരി
author img

By

Published : Sep 26, 2020, 8:51 PM IST

തിരുവനന്തപുരം: കർഷക ബിൽ ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തിച്ചത് ബി ജെ പിയുടെ ബി ടീമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജ്യസഭയിലെ പോലെ ശക്തമായ പ്രക്ഷോഭമുയർത്താൻ ഇടതു പക്ഷത്തിനൊപ്പം കോൺഗ്രസ് സഹകരിച്ചില്ല. ഒരുമിച്ച് പ്രവർത്തിച്ചിരുന്നെങ്കിൽ വോട്ടെടുപ്പ് അടക്കം ആവശ്യപ്പെടാമായിരുന്നു. യു ഡി എഫിന്‍റെ 19 എം.പിമാരും കേരളത്തിലെ ജനങ്ങളെയും കർഷകരെയും വഞ്ചിക്കുകയാണ് ചെയ്തത്. ഈ വഞ്ചന ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടും. കർഷക ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം സ്വാഗതാർഹമാണെന്നും കോടിയേരി വ്യക്തമാക്കി.

ലോകസഭയിൽ കോൺഗ്രസ് ബി ജെ പിയുടെ ബി ടീമെന്ന് കോടിയേരി

മത ന്യൂനപക്ഷങ്ങൾക്കിടയിൽ ഇടത് സർക്കാറിന് നല്ല മതിപ്പാണ്. ഇതിൽ പരിഭ്രാന്തരായാണ് ബി ജെ പിയുമായി മുസ്ലീം ലീഗും കോൺഗ്രസും കൂട്ട് കൂടുന്നത്. ഭരണ തുടർച്ച വന്നാൽ യുഡിഎഫിന് നിലനിൽപ്പില്ല. മുസ്ലീം ലീഗിന് ആധിപത്യമുള്ള സർക്കാർ വേണമെന്ന അസൂത്രിത നീക്കത്തിന്‍റെ ഭാഗമായിട്ടാണ് ജമാത്ത് ഇസ്ലാമിയെ പോലുള്ള തീവ്രവാദ സംഘടനകളെ പോലും ഒപ്പം കൂട്ടുന്നത്. ഈ വിശാല മുന്നണി വലിയ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കുമെന്നും കോടിയേരി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.