തിരുവനന്തപുരം: വിമാനത്താവള സ്വകാര്യവൽക്കരണത്തിന് നിയമോപദേശം തേടിയ ഏജൻസിക്ക് അദാനിയുമായി ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. അദാനിയുമായി ബന്ധമുണ്ടെന്ന് എന്തുകൊണ്ട് അവർ പറഞ്ഞില്ല എന്ന് പരിശോധിക്കണം. പ്രതിപക്ഷവും ബിജെപിയും സർക്കാരിനൊപ്പം നിൽക്കണം ഒന്നിച്ചെതിർത്താൽ അദാനിക്ക് പിന്മാറേണ്ടി വരും. ഒരു കാരണവശാലും വിമാനത്താവളം ഏറ്റെടുക്കാൻ സർക്കാർ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി ബാലകൃഷ്‌ണൻ. സംസ്ഥാന വ്യാപകമായി വൈകിട്ട് നാല് മണി മുതൽ നാലര വരെയായിരുന്നു സമരം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നേതാക്കളും പ്രവർത്തകരും സമരത്തിൽ അണി നിരന്നു.
അദാനി ബന്ധം അറിഞ്ഞിരുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ - വിമാനത്താവള സ്വകാര്യവൽക്കരണം
അദാനിയുമായി ബന്ധമുണ്ടെന്ന് എന്തുകൊണ്ട് അവർ പറഞ്ഞില്ല എന്ന് പരിശോധിക്കണം. ഒരു കാരണവശാലും വിമാനത്താവളം ഏറ്റെടുക്കാൻ സർക്കാർ അനുവദിക്കില്ലെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.
![അദാനി ബന്ധം അറിഞ്ഞിരുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ kodiyeri balakrishnan airport adhani CPM സിപിഎം അദാനി വിമാനത്താവള സ്വകാര്യവൽക്കരണം കോടിയേരി ബാലകൃഷ്‌ണൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8529184-581-8529184-1598190422255.jpg?imwidth=3840)