തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ്റെ സ്ഥാനചലനത്തിൽ അസ്വാഭാവികതയില്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. സംഘടന ചുമതലയുള്ള ഒരാൾക്ക് അസുഖം വരുമ്പോൾ വരുത്തുന്ന സ്വാഭാവികമായ സംഘടനാ ക്രമീകരണം മാത്രമാണത്. അത് സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പ്രതിപക്ഷം നടത്തുന്നത് ദുർവ്യാഖ്യാനമാണ്. അതിന് മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല. എല്ലാ ശക്തിയും ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ തകർക്കാനാണ് ചിലരുടെ ശ്രമം. ദുഷ്പ്രചരണങ്ങളെയെല്ലാം അതിജീവിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം ഇടതുപക്ഷത്തിന് അനുകൂലമായി വിധിയെഴുതുമെന്നും എ വിജയരാഘവൻ പറഞ്ഞു.
കോടിയേരി മാറിനിൽക്കുന്നതിൽ അസ്വാഭാവികതയില്ല: എ വിജയരാഘവൻ - kodiyeri balakrishnan
സംഘടനാ ചുമതലയുള്ള ഒരാൾക്ക് അസുഖം വരുമ്പോൾ വരുത്തുന്ന സ്വാഭാവികമായ സംഘടനാ ക്രമീകരണം മാത്രമാണത്. ഇതുസംബന്ധിച്ച് പ്രതിപക്ഷം നടത്തുന്നത് ദുർവ്യാഖ്യാനമാണ്.