തിരുവനന്തപുരം: ഇറ്റാലിയന്‍ നരവംശ ശാസ്ത്രജ്ഞന് ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കാരണം വ്യക്തമാക്കാതെ തിരികെ അയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തിരിച്ചയക്കാനുള്ള കാരണം വിമാനത്താവള അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര നിര്‍ദേശ പ്രകാരം എമിഗ്രേഷന്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ ഈ വിലക്ക് അനീതിയാണെന്നും കോടിയേരി പറഞ്ഞു.
ഇന്ത്യയില്‍ ഗവേഷണം നടത്താനും സാമൂഹിക വിഷയങ്ങള്‍ പരിശോധിക്കാനും അനുവാദം നല്കുന്ന ഗവേഷക വിസയുണ്ടായിട്ടും വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുന്നത് വിലക്കിയത് എന്തിനെന്നു വ്യക്തമാക്കാന്‍ കേന്ദ്രം തയാറാകണമെന്നും കോടിയേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ഗവേഷക സെമിനാറില്‍ പങ്കെടുക്കാനാണ് ഫിലിപ്പോ ഒസെല്ലോ തിരുവനന്തപുരത്ത് എത്തിയത്. ഇംഗ്ലണ്ടിലെ ഫാല്‍മര്‍ പ്രദേശത്ത് 1959ല്‍ സ്ഥാപിച്ച സസക്സ് സര്‍വകലാശാലയിലെ നരവംശശാസ്ത്ര- ദക്ഷിണേഷ്യന്‍ പഠന വിഭാഗം പ്രഫസറാണ് ഫിലിപ്പോ ഒസെല്ല.
നരവംശ ശാസ്ത്രത്തില്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്മെന്റ്, കള്‍ച്ചറല്‍ സ്റ്റഡീസ്, ഗ്ലോബല്‍ സ്റ്റഡീസ് എന്നീ മേഖലകളിലും ഗവേഷണം നടത്തുന്നുണ്ട്. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക മാറ്റങ്ങളെ കുറിച്ച് കഴിഞ്ഞ 30 വര്‍ഷമായി ഗവേഷണം ചെയ്യുന്ന ഫിലിപ്പോ നിരവധി തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. 1980കള്‍ മുതല്‍ കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്.
Also Read: പ്രശസ്ത നരവംശ ശാസ്ത്രജ്ഞന് ഫിലിപ്പോ ഒസെല്ലോയെ വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചു