ETV Bharat / state

യുഡിഎഫ് വർഗീയ പാർട്ടികളുമായി കൂട്ടുകെട്ടിന് ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ - udf conflict

മുസ്ലീം വർഗീയ തീവ്രവാദികൾ നിയന്ത്രിക്കുന്ന എസ്‌ഡിപിഐ, വെൽഫെയർ പാർട്ടി എന്നിവരുമായി യുഡിഎഫ് കൂട്ട് കൂടുന്നത് വർഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണൻ പ്രസ്താവന  എല്‍ഡിഎഫ്  സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണൻ  kodiyeri balakrishnan statement  kerala congress conflict  udf conflict  ldf
യുഡിഎഫ് വർഗീയ പാർട്ടികളുമായി കൂട്ട്കെട്ടിന് ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ
author img

By

Published : Jul 3, 2020, 8:41 PM IST

തിരുവനന്തപുരം: എൽഡിഎഫിനെ നേരിടാൻ യുഡിഎഫ് വർഗീയ പാർട്ടികളുമായി കൂട്ട് കെട്ട് ഉണ്ടാക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. മുസ്ലീം വർഗീയ തീവ്രവാദികൾ നിയന്ത്രിക്കുന്ന എസ്‌ഡിപിഐ, വെൽഫെയർ പാർട്ടി എന്നിവരുമായി യുഡിഎഫ് കൂട്ട് കൂടുന്നത് വർഗീയ ധ്രുവീകരണത്തിന് കാരണമാകും. മത തീവ്രവാദികൾ നിയന്ത്രിക്കുന്ന സംവിധാനമായി യുഡിഎഫ് മാറും. ഹിന്ദു ധ്രുവീകരണം ലക്ഷ്യമിടുന്ന ആർഎസ്എസിനെ സഹായിക്കുന്ന നിലപാടായി അത് മാറുമെന്നും കോടിയേരി പറഞ്ഞു.

എൽഡിഎഫ് സർക്കാറിന്‍റെ ജനപിന്തുണയിൽ പരിഭ്രാന്തരായാണ് യു ഡി എഫ് അപകടകരമായ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. ഇത്തരം കൂട്ടുകെട്ടുകളെ എതിർക്കാൻ തയ്യാറാവണമെന്നും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് നിന്ന് ഇക്കൂട്ടരെ പരാജയപ്പെടുത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.