ETV Bharat / state

'സ്വപ്‌നയുടെ ആരോപണം നുണക്കഥ, പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ': കോടിയേരി ബാലകൃഷ്‌ണൻ - സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ പ്രസ്‌താവന

സ്വപ്‌നയുടെ ഇത്തരം ആരോപണങ്ങൾ രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും കോടിയേരി പറഞ്ഞു

kodiyeri balakrishnan statement against allegation of swapna suresh  statement against allegation  swapna suresh allegation  kodiyeri balakrishnan statement  പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നപോലെയാണ് സ്വപ്‌നയുടെ ആരോപണങ്ങളെന്ന് കോടിയേരി  സ്വപ്‌നയുടെ ആരോപണങ്ങൾ  മുഖ്യമന്ത്രിക്കെതിരായി സ്വപ്‌ന സുരേഷിന്‍റെ ആരോപണം  മുഖ്യമന്ത്രി പിണറായി വിജയന് എതിരായ സ്വപ്‌നയുടെ ആരോപണങ്ങൾ  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ പ്രസ്‌താവന  സ്വപ്‌നയുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കോടിയേരി
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നപോലെയാണ് സ്വപ്‌നയുടെ ആരോപണങ്ങൾ; കോടിയേരി ബാലകൃഷ്‌ണൻ
author img

By

Published : Jun 8, 2022, 10:37 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരായ സ്വപ്‌നയുടെ ആരോപണങ്ങൾ നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കേരള ജനത പുച്ഛിച്ചു തള്ളിയ ആരോപണങ്ങളാണ് പുതിയ വെളിപ്പെടുത്തലുകൾ എന്ന പേരിൽ ഇപ്പോൾ അവതരിപ്പിക്കപ്പെട്ട കഥകളെന്ന് കോടിയേരി പ്രസ്‌താവനയിൽ പറഞ്ഞു. കഴിഞ്ഞ തദ്ദേശഭരണ നിയമസഭ തെരഞ്ഞെടുപ്പു കാലങ്ങളിൽ ഇതേ വാദങ്ങൾ ഉയർത്തിയതാണ്.

രാഷ്ട്രീയ താത്പര്യങ്ങളോടെ ചില മാധ്യമങ്ങളെ കൂടി ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ച തുടർ നുണക്കഥകൾ ഇപ്പോൾ വീണ്ടും രംഗത്തിറക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി പ്രചരിപ്പിച്ച നുണകൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. ഇപ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന നിലയിൽ അവതരിപ്പിക്കാനുള്ള ശ്രമം ജനങ്ങൾ തള്ളിക്കളയുമെന്നും കോടിയേരി പറഞ്ഞു.

Also read: 'ആരോപണങ്ങള്‍ രാഷ്ട്രീയ അജണ്ടയുടെ ഭാഗം'; സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.