ETV Bharat / state

സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍റെ മടങ്ങി വരവ് വൈകും - CPM

ഇന്ന് ചേര്‍ന്ന സി.പി.എം (CPM) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്തില്ല. വെള്ളിയാഴ്ച്ച പോളിറ്റ് ബ്യൂറോ യോഗം ചേരും. നവംബര്‍ 19ന് ചേരുന്ന അടുത്ത സെക്രട്ടേറിയറ്റ് യോഗം കോടിയേരിയുടെ മടങ്ങി വരവ് ചര്‍ച്ച ചെയ്തേക്കും.

Kodiyeri Balakrishnan  Re Entry of Kodiyeri Balakrishnan  Kodiyeri Balakrishnan latest news  CPM state secretary change  CPM state secretary change latest news  cpm latest news  കോടിയേരി ബാലകൃഷ്ണന്‍  കോടിയേരി ബാലകൃഷ്ണന്‍ പുതിയ വാര്‍ത്ത  സിപിഎം സംസ്ഥാന സെക്രട്ടറി.  സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി  സി.പി.എം  CPM
CPM: സിപിഎം സംസ്ഥാന സെക്രട്ടറിയായുള്ള കോടിയേരി ബാലകൃഷ്ണന്‍റെ മരടങ്ങി വരവ് വൈകും
author img

By

Published : Nov 11, 2021, 3:34 PM IST

തിരുവനന്തപുരം: സി.പി.എം (CPM) സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍റെ മടങ്ങി വരവ് വൈകിയേക്കും. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കോടിയേരിയുടെ മടങ്ങി വരവ് ചര്‍ച്ച ചെയ്തില്ല. വെള്ളിയാഴ്ച്ചത്തെ പോളിറ്റ് ബ്യൂറോ യോഗം ചേരുന്ന സാഹചര്യത്തില്‍ അതിനു ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്.

കൂടുതല്‍ വായനക്ക്: Kerala Assembly: "സൈക്കിളോ, കാളവണ്ടിയോ ഉപയോഗിക്കാം!", ശബ്ദമുഖരിതം അവസാന ദിനം

ജില്ല സമ്മേളനങ്ങളിലെ പ്രസംഗ കുറിപ്പിന് രൂപം നല്‍കുകയാണ് ഇന്നത്തെ സെക്രട്ടേറിയറ്റിന്‍റെ പ്രധാന അജണ്ട. മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവും തുടര്‍ വിവാദങ്ങളും യോഗം പരിശോധിച്ചു. നിയമസഭ സമ്മേളനം നടക്കുന്നതിനൊപ്പം പോളിറ്റ് ബ്യൂറോ യോഗത്തിനായി പിബി അംഗങ്ങള്‍ ഡല്‍ഹിക്ക് പോകുന്നതിനാലും ഒരു മണിക്കൂര്‍ മാത്രമാണ് യോഗം ചേര്‍ന്നത്.

നവംബര്‍ 19ന് ചേരുന്ന അടുത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കോടിയേരിയുടെ മടങ്ങി വരവ് ചര്‍ച്ച ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.