തിരുവനന്തപുരം: ഖുര്‍ആന്‍ വിതരണം പാടില്ലെന്ന ആർഎസ്എസ് നിലപാടിനൊപ്പമാണെോ മുസ്ലിം ലീഗെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ. ബിജെപി അല്ല സിപിഎമ്മാണ് ശത്രു എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞത് അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സംഖ്യം ചേരാൻ ലീഗും തയ്യാറാണ് എന്ന സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങളെ ആക്രമിച്ച് ബാബരി മസ്ദിജിദ് തകർത്ത ബിജെപി ലീഗിൻ്റെ ശത്രുവല്ലാത്തത് എന്തുകൊണ്ടാണെന്നും കോടിയേരി ചോദിച്ചു. മാറാട് കേസിലെ സിബിഐ അന്വേഷണം വൈകുന്നതും ഈ നിലപാടും സംബന്ധിച്ച് ബന്ധമുണ്ടോയെന്ന് ലീഗ് വ്യക്തമാക്കണം. യുഡിഎഫിനും കോൺഗ്രസിനും ബിജെപിയോട് ഏതിർപ്പില്ല.
ഖുര്‍ആന്‍ ജലീൽ ചോദിച്ചു വാങ്ങിയതല്ല. കോൺസുലേറ്റ് എത്തിച്ച് നൽകിയതാണ്. ഖുര്‍ആന്‍ കൊടുക്കുന്നത് നിയമ വിരുദ്ധ പ്രവർത്തനമല്ല. ഇതിനെതിരായ ബിജെപി സമരത്തെ സഹായിക്കുന്നത് എന്തിനാണെന്ന് കോൺഗ്രസ് അലോചിക്കണം. അല്പായ്സുള്ള ആരോപണങ്ങളും കഥകളും പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കുകയാണെന്നും അദേഹം പറഞ്ഞു. മതഗ്രത്ഥത്തിൻ്റെ പേരിൽ പ്രചരണം പാടില്ല. ഖുറാനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്. ഖുര്‍ആന്‍ വന്ന ലഗേജ് കസ്റ്റംസ് ക്ലിയർ ചെയ്തതാണ്. നേരത്തേയും ഇത്തരം മതഗ്രത്ഥങ്ങൾ രാജ്യത്തേക്ക് വന്നിട്ടുണ്ട്. ഈന്തപഴത്തിൻ്റെ മറവിൽ സ്വർണം കടത്തിയെന്ന അരോപണം ഉന്നയിച്ചവർ തെളിവ് നൽകണം. കോൺസുലേറ്റിൽ പോയി ഈന്തപഴം കഴിച്ചവർ സ്വർണം ലഭിച്ചോയെന്ന് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഒരു അന്വേഷണത്തോടും മുഖം തിരിച്ച് നിൽക്കില്ല. എല്ലാ കേസും അന്വേഷിക്കട്ടെ. സർക്കാർ എല്ലാ സഹായവും ചെയ്യുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.