തിരുവനന്തപുരം: ജോസ് കെ. മാണി വിഭാഗത്തിന്‍റെ ഇടതു മുന്നണി പ്രവേശനം സംബന്ധിച്ച് സിപിഎം - സിപിഐ ചർച്ച മാറ്റി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമായുള്ള ചർച്ച നാളെ രാവിലത്തേക്കാണ് മാറ്റിയത്. ഇന്ന് വൈകിട്ട് നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ച കോടിയേരി ബാലകൃഷ്‌ണന്‍റെ അസൗകര്യത്തെ തുടർന്ന് മാറ്റുകയായിരുന്നു. ജോസ് കെ. മാണി ഇടതുമുന്നണിയുമായി സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെ എൽഡിഎഫിലെ കക്ഷികളുമായി സിപിഎം ആശയവിനിമയം ആരംഭിച്ചിരുന്നു. ജോസ് കെ. മാണി വിഭാഗം കൂടി വരുമ്പോഴുള്ള സീറ്റ് വിഭജനം സംബന്ധിച്ചാണ് പ്രധാനമായും സിപിഎമ്മിൽ ധാരണയാകേണ്ടത്. ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം വരുത്തുന്നതിനായാണ് ചർച്ച.
കാനം രാജേന്ദ്രൻ - കോടിയേരി ബാലകൃഷ്‌ണൻ ഉഭയകക്ഷി ചർച്ച മാറ്റി - ജോസ് വിഭാഗം ഇടതുമുന്നണിയിൽ
ജോസ് കെ. മാണി വിഭാഗം കൂടി വരുമ്പോഴുള്ള സീറ്റ് വിഭജനം സംബന്ധിച്ചാണ് പ്രധാനമായും സിപിഎമ്മിൽ ധാരണയാകേണ്ടത്. ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം വരുത്തുന്നതിനായാണ് ചർച്ച.