ETV Bharat / state

നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇന്ന് ; ലോകായുക്ത ഭേദഗതി സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം തടയാനെന്ന് കോടിയേരി

സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ കേന്ദ്രസർക്കാരിന് ഗവർണർ വഴി ഇടപെടാനുള്ള ചതിക്കുഴി നിയമത്തിലുണ്ടെന്നും ഈ സാഹചര്യത്തിലാണ് എൽ.ഡി.എഫ് സർക്കാർ നിയമഭേദഗതി കൊണ്ടുവരുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.

cpm state secretay Kodiyeri Balakrishnan justifies Lokayukta Amendment  ലോകായുക്ത ഓർഡിനൻസ് ഗവർണർ വഴിയുള്ള കേന്ദ്ര ഇടപെടൽ പ്രതിരോധിക്കാൻ  ലോകായുക്ത നിയമഭേദഗതി ന്യായീകരണവുമായി കോടിയേരി ബാലകൃഷ്ണൻ  ലോകായുക്ത നിയമഭേദഗതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ  Lokayukta Amendment to defend centre
ഓർഡിനൻസ് ഗവർണർ വഴിയുള്ള കേന്ദ്ര ഇടപെടൽ പ്രതിരോധിക്കാൻ; ലോകായുക്ത നിയമഭേദഗതിയിൽ ന്യായീകരണവുമായി കോടിയേരി
author img

By

Published : Jan 28, 2022, 9:22 AM IST

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള കേന്ദ്രസർക്കാർ ശ്രമത്തെ പ്രതിരോധിക്കാനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ കേന്ദ്രസർക്കാരിന് ഗവർണർ വഴി ഇടപെടാനുള്ള ചതിക്കുഴി നിയമത്തിലുണ്ടെന്നും ഈ സാഹചര്യത്തിലാണ് എൽ.ഡി.എഫ് സർക്കാർ നിയമഭേദഗതി കൊണ്ടുവരുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.

സദുദ്ദേശത്തോടെ നായനാർ ഭരണകാലത്ത് കൊണ്ടുവന്ന ലോകായുക്ത നിയമമാണ്. ആ നിയമം വന്ന കാലത്തെ ഇന്ത്യയല്ല ഇന്ന്. ഭരണഘടനാ മൂല്യങ്ങളെയും വ്യവസ്ഥകളെയും കേന്ദ്രഭരണകക്ഷി നഗ്നമായി ലംഘിക്കുന്ന ദുരവസ്ഥയാണ് ഇപ്പോൾ. സദുദ്ദേശത്തോടെ കൊണ്ടുവന്ന നിയമത്തിലെ വ്യവസ്ഥകളെ ദുരുദ്ദേശത്തോടെ ഉപയോഗിച്ചേക്കാം. ലോകായുക്ത ശുപാർശ തള്ളാനും കൊള്ളാനുമുള്ള അവകാശത്തിൽ നിന്ന് ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ ഒഴിവാക്കുന്ന നിലവിലുള്ള വ്യവസ്ഥ കേന്ദ്ര ഭരണകക്ഷിയുടെ ഇടംകോലിടൽ രാഷ്ട്രീയത്തിന് വാതിൽ തുറന്നു കൊടുക്കുന്നതാണ്.

ALSO READ: Covid-19: രാജ്യത്തെ കൊവിഡ് വ്യാപനം; സ്ഥിതി വിലയിരുത്താൻ ഇന്ന് ഉന്നതല യോഗം

ഓർഡിനൻസ് കൊണ്ടുവരും മുമ്പ് പ്രതിപക്ഷവുമായി ചർച്ച ചെയ്തില്ലെന്ന പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍റെ ചോദ്യം വിചിത്രമാണ്. അങ്ങനെ ഒരു നടപടിക്രമം ഭരണഘടനാ പ്രകാരമോ കീഴ്‌വഴക്കം അനുസരിച്ചോ നിലവിലുണ്ടോ എന്നും കോടിയേരി ചോദിക്കുന്നു.

നിയമസഭ സമ്മേളിക്കാത്ത അവസരത്തിൽ മന്ത്രിസഭയ്ക്ക് ഓർഡിനൻസ് തയാറാക്കി ഗവർണർക്ക് സമർപ്പിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്. ഇത് ബില്ലായി സഭയിൽ വരുമ്പോൾ അതിന്മേൽ നടക്കുന്ന ചർച്ചയിൽ പ്രതിപക്ഷത്തിന് അഭിപ്രായം പറയാമെന്നും കോടിയേരി ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.