ETV Bharat / state

കോടിയേരി ബാലകൃഷ്‌ണന്‍റെ അവധി അപേക്ഷ വാര്‍ത്തയെ തള്ളി സി.പി.എം - kodiyeri balakrishnan

ചികിത്സക്ക് വേണ്ടി കോടിയേരി ബാലകൃഷ്‌ണൻ ആറുമാസത്തേക്ക് അവധിയിൽ പ്രവേശിക്കുമെന്നായിരുന്നു വാർത്ത

Kodiyeri Balakrshnan on leave  temporary secretary will be announced tomorrow  കൊടിയേരി ബാലകൃഷ്ണന്‍  കൊടിയേരി അവധിയില്‍  സി.പി.എം സംസ്ഥാന സെക്രട്ടറി  താല്‍ക്കാരിലിക സി.പി.എം സംസ്ഥാന സെക്രട്ടറി
കൊടിയേരി അവധിയില്‍: താല്‍ക്കാലിക സെക്രട്ടറിയെ നാളെ പ്രഖ്യാപിക്കും
author img

By

Published : Dec 5, 2019, 8:39 AM IST

Updated : Dec 5, 2019, 11:58 AM IST

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അവധിയിൽ പ്രവേശിക്കുന്ന എന്ന വാര്‍ത്തയെ തള്ളി സി.പി.എം. പുതിയ താൽക്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്ന മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. കോടിയേരി ബാലകൃഷ്‌ണൻ ചികിത്സക്ക് വേണ്ടി സംഘടനയിൽ നിന്ന് ആറ് മാസത്തെ അവധിയെടുക്കുന്നു എന്നായിരുന്നു വാര്‍ത്ത. കോടിയേരി ബാലകൃഷ്‌ണന്‍ പാര്‍ട്ടിക്ക് അവധി അപേക്ഷ നല്‍കിയെന്നും പുതിയ താത്‌ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കും എന്നുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ ഒന്നരമാസമായി കോടിയേരി ചികിത്സയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

Intro:സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ അവധിയിൽ പ്രവേശിക്കുന്ന സാഹചര്യത്തിൽ താൽകാലിക സെക്രട്ടറിയെ നാളത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കും.
Body:ചിക്തസയുടെ ഭാഗമായാണ് സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ സംഘടനയിൽ നിന്ന് അവധിയെടുക്കുന്നത്. 6 മാസത്തേക്കാണ് അവധി അപേക്ഷ നൽകിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കൊടിയേരി മാറുന്നില്ല. പകരം അവധിയിൽ പ്രവേശിക്കുന്ന ആറ് മാസത്തേക്ക് താൽക്കാലിക സെക്രട്ടറിയായിരിക്കും കേരളത്തിൽ സി പി എമ്മിനെ നയിക്കുക. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കൊടിയേരിയുടെ അവധി അപേക്ഷയും താല്ക്കാലിക സെക്രട്ടറിയാരെന്ന വിഷയവും ചർച്ച ചെയ്യും. വിദേശ പര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് മടങ്ങിയെത്തുന്നുണ്ട്. എം.വി ഗോവിന്ദൻ മാസ്റ്റർ, എളമരം കരീം, ഇ.പി.ജയരാജൻ ഇവരിൽ ആരെങ്കിലുമാകും താല്കാലിക സെക്രട്ടറി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊടിയേരി ബാലകൃഷ്ണൻ ചിക്തസക്കായി അമേരിക്കയിലാണ്. 6 മാസം കൂടി ചിക്തസക്കായി വേണമെന്ന് ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് അവധിയെടുക്കാൻ അദ്ദേഹം തീരുമാനിച്ചത്.
Conclusion:
Last Updated : Dec 5, 2019, 11:58 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.