ETV Bharat / state

ജമാഅത്തെ ഇസ്‌ലാമിയുടെ ആത്മാവ് പേറുന്ന ലീഗ്: 'പച്ച വര്‍ഗീയത' ആവര്‍ത്തിച്ച് കോടിയേരി - ലീഗിനെതിരെ ദേശാഭിമാനി ലേഖനം

'ഹിന്ദുരാജ്യ നയത്തില്‍ മിണ്ടാട്ടമില്ലാത്ത ലീഗ്' എന്ന ദേശാഭിമാനി ദിനപത്രത്തിലെ ലേഖനത്തിലാണ് മുസ്ലീം ലീഗിനെതിരെ കോടിയേരി ബാലകൃഷ്ണന്‍ വിമർശനമുന്നയിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ ആത്മാവ് ലീഗില്‍ പ്രവേശിച്ചതായും കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാകാത്തത് എല്‍.ഡി.എഫ് ശക്തമായതുകൊണ്ടാണെന്നും കോടിയേരി വിമര്‍ശിച്ചു.

Kodiyeri Balakrishnan criticise Muslim League  മുസ്ലീം ലീഗിനെതിരെ കോടിയേരി ബാലകൃഷ്ണന്‍  ലീഗിനെതിരെ ദേശാഭിമാനി ലേഖനം  ഹിന്ദുരാജ്യ നയത്തില്‍ മിണ്ടാട്ടമില്ലാത്ത ലീഗ്
ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് ലീഗില്‍ പ്രവേശിച്ചു, പച്ചയായ വര്‍ഗീയത പറയുന്നു; മുസ്ലീം ലീഗിനെ വിമര്‍ശിച്ച് കോടിയേരി
author img

By

Published : Dec 17, 2021, 12:40 PM IST

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജമാഅത്തെ ഇസ്‌ലാമിയുടെ ആത്മാവ് ലീഗില്‍ പ്രവേശിച്ചതായും കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാകാത്തത് എല്‍.ഡി.എഫ് ശക്തമായതുകൊണ്ടാണെന്നും കോടിയേരി പറഞ്ഞു.

'ഹിന്ദുരാജ്യ നയത്തില്‍ മിണ്ടാട്ടമില്ലാത്ത ലീഗ്' എന്ന ദേശാഭിമാനി ദിനപത്രത്തിലെ ലേഖനത്തിലാണ് ലീഗിനെ കോടിയേരി കടന്നാക്രമിക്കുന്നത്. മുസ്‌ലിം ലീഗ് രൂപംകൊണ്ടത് തീവ്ര വര്‍ഗീയയോടെയായിരുന്നുവെന്നും അക്രമത്തിന്‍റെ വഴി മറ്റൊരു രൂപത്തില്‍ അരങ്ങേറുന്നതാണ് കോഴിക്കോട് പ്രകോപനപരമായ റാലി നടത്തിയതിലൂടെ കണ്ടെതെന്നും കോടിയേരി വ്യക്തമാക്കുന്നു.

മുസ്‌ലിം ലീഗിന്‍റെ ഉരുക്കുകോട്ടകളായി കരുതുന്ന ഇടങ്ങളില്‍ പോലും എല്‍.ഡി.എഫ് വിജയിക്കുകയാണ്. ഈ രാഷ്ട്രീയ സാഹചര്യത്തെ മറികടക്കുന്നതിനാണ് പച്ചയായ വര്‍ഗീയത ലീഗ് പറയുന്നത്. അതിന്‍റെ വിളംബരമായിരുന്നു വഖഫ് ബോർഡ് നിയമനത്തിന്‍റെ പേരുപറഞ്ഞ് മുസ്‌ലിം ലീഗ് കോഴിക്കോട്ട് നടത്തിയ റാലി. സ്വന്തം പ്രവൃത്തികൊണ്ട് ലീഗ് അകപ്പെട്ട ഒറ്റപ്പെടലിലും രാഷ്ട്രീയ പ്രതിസന്ധിയിലും രക്ഷ നേടാൻ ലീഗ് കണ്ടെത്തിയിരിക്കുന്നത് വിപത്തിന്‍റെ വഴിയാണ്.

ALSO READ: Kannur VC Appointment: വി.സി നിയമനം ശരിവച്ചതിനെതിരായ അപ്പീൽ ഹൈക്കോടതി പരിഗണിയ്‌ക്കും

ഇന്ത്യാ വിഭജനത്തിന് നിലകൊണ്ട മുസ്‌ലിം ലീഗിന്‍റെ വഴി തീവ്രവർഗീയതയുടേതായിരുന്നു. മുസ്‌ലിം മാതൃരാജ്യമെന്ന മുദ്രാവാക്യമുയര്‍ത്തിയ ജിന്നയുടെ അക്രമശൈലി മറ്റൊരു രൂപത്തില്‍ കേരളത്തില്‍ നടപ്പാക്കുകയാണ്. വഖഫ് ബോർഡിന്‍റെ നിയന്ത്രണവും നേതൃത്വവും വലിയൊരു കാലത്തോളം മുസ്‌ലിം ലീഗിനായിരുന്നു. ഈ കാലത്ത് വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകളും ഉണ്ടായിട്ടുണ്ടെന്ന് ഭരണഘടനാ സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിലുള്ള അന്വേഷണത്തെയും നിയമനടപടിയെയും വിലക്കാനാണ് മുസ്‌ലിം ലീഗിന്‍റെ സമര കോലാഹലം. അതിനുവേണ്ടി വിഭജനകാല മുസ്‌ലിം ലീഗിന്‍റെയും ഇപ്പോഴത്തെ ജമാഅത്തെ ഇസ്‌ലാമിയുടെയും രാഷ്ട്രീയത്തിന്‍റെ ചാമ്പ്യന്മാരായി മുസ്‌ലിം ലീഗ് നേതാക്കള്‍ മാറിയിരിക്കുകയാണ്.

അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പിതാവിനെ പറയുക, അദ്ദേഹത്തിന്‍റെ മക്കളെയും കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുക തുടങ്ങിയ കാളകൂടവിഷം ലീഗ് ചീറ്റുന്നത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിലെ ഒരു നേതാവും ലീഗിനെ തള്ളിപ്പറയാനോ തിരുത്തിക്കാനോ കമാ എന്നൊരക്ഷരം പറഞ്ഞിട്ടില്ല. അത് സംസ്ഥാന കോൺഗ്രസ് അകപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെയും സാംസ്‌കാരിക ച്യുതിയുടെയും തെളിവാണെന്നും കോടിയേരി ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

രാഹുല്‍ ഗാന്ധിയുടെ ഹിന്ദുരാജ്യ പ്രഖ്യാപനത്തിനു മുന്നില്‍ മൗനംപാലിക്കുന്നത് മുസ്ലിംലീഗിന്‍റെ ഗതികേടാണ്. ഇന്ത്യയിലെ വലിയ പ്രതിപക്ഷ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്, ബിജെപിയുടെ ഹിന്ദുരാഷ്ട്രത്തെ എതിര്‍ക്കുന്നതിലും തുറന്നുകാട്ടുന്നതിലും വൻ പരാജയമാണ്. കോണ്‍ഗ്രസിന്‍റെ ഈ മൃദുഹിന്ദുത്വ നയം വന്‍ അപകടമാണെന്ന് പറയുന്നതിനുള്ള ഉള്ളുറപ്പുപോലുമില്ലാത്ത മുസ്‌ലിം ലീഗ് എങ്ങനെ ന്യൂനപക്ഷ സംരക്ഷണ പാര്‍ട്ടിയാകുമെന്ന ചോദ്യവും കോടിയേരി ലേഖനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.