ETV Bharat / state

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോടിയേരി ബാലകൃഷ്‌ണന്‍

ഇടത്‌പക്ഷ സര്‍ക്കാരിന്‍റെ വികസന അജണ്ടയെ പിന്നോട്ടടിക്കാന്‍ ചില വലത്പക്ഷ ശക്തികള്‍ ശ്രമിക്കുകയാണ്. വികസനം ചര്‍ച്ചയാകാതിരിക്കാനുള്ള തന്ത്രപൂര്‍വമായ ശ്രമത്തിന്‍റെ ഭാഗമായി ചിലര്‍ മാധ്യമങ്ങളെ ഉപയോഗിച്ച് നിരന്തരം വിവാദം സൃഷ്‌ടിക്കുകയാണും കോടിയേരി ബാലകൃഷ്‌ണന്‍ ആരോപിച്ചു.

cpm state secretary kodiyeri balakrishnan  kodiyeri balakrishnan criticises  life mission project kerala  മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോടിയേരി ബാലകൃഷ്‌ണന്‍  കോടിയേരി ബാലകൃഷ്‌ണന്‍ മാധ്യമങ്ങളെ വിമര്‍ശിച്ചു  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍
മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോടിയേരി ബാലകൃഷ്‌ണന്‍
author img

By

Published : Oct 9, 2020, 7:19 PM IST

Updated : Oct 9, 2020, 7:39 PM IST

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സ്വര്‍ണക്കടത്ത് കേസ്‌, ലൈഫ്‌ മിഷന്‍ ക്രമക്കേട്‌ എന്നിവ സംബന്ധിച്ചാണ് വിമര്‍ശനം. മാധ്യമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുകയാണ്. കോര്‍പ്പറേറ്റ് താല്‍പര്യമല്ലാതെ മാധ്യമങ്ങള്‍ മറ്റൊന്നും ചര്‍ച്ചയാക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. ഇടത്‌പക്ഷ സര്‍ക്കാരിന്‍റെ വികസന അജണ്ടയെ പിന്നോട്ടടിക്കാന്‍ ചില വലത്പക്ഷ ശക്തികള്‍ ശ്രമിക്കുകയാണ്. വികസനം ചര്‍ച്ചയാകാതിരിക്കാനുള്ള തന്ത്രപൂര്‍വമായ ശ്രമത്തിന്‍റെ ഭാഗമായി ചിലര്‍ മാധ്യമങ്ങളെ ഉപയോഗിച്ച് നിരന്തരം വിവാദം സൃഷ്‌ടിക്കുകയാണ്. എന്നാല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്കോ സര്‍ക്കാരിനോയാതൊരു ഉദ്ദേശവുമില്ലെന്നും അടിയന്താരാവസ്ഥ കാലത്ത് പോലും മാധ്യമ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോടിയേരി ബാലകൃഷ്‌ണന്‍

സ്വര്‍ണക്കടത്ത്‌ കേസിലോ ലൈഫ് മിഷന്‍ ക്രമക്കേട്‌ കേസിലോ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഒരു റിപ്പോര്‍ട്ടിലും പറയുന്നില്ല. വാർത്തകൾ വളച്ചൊടിച്ച് ഇത്തരത്തിലാക്കുകയാണെന്നും ശരിയായ നിലപാടല്ലെന്നും കോടിയേരി പറഞ്ഞു. ലൈഫ് പദ്ധതി അന്വേഷിക്കുന്ന സിബിഐയെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. ആയിരത്തോളം പേർ കണ്ട ബാബറി മസ്‌ജിദ് തകർത്തതല്ലെന്ന് കണ്ടെത്തിയവരാണ് ഇവര്‍. ആ കേസിൽ ഒന്നുമില്ലാത്ത ആവേശം ഇവിടെ കാണിക്കുന്നതിന് പിന്നിൽ എന്താണെന്ന് എല്ലാവർക്കും അറിയാം. സിബിഐ റിപ്പോർട്ട് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണെന്നും കോടതി വന്ന ശേഷം പ്രതികരിക്കാമെന്നും കോടിയേരി പറഞ്ഞു.

Last Updated : Oct 9, 2020, 7:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.