ETV Bharat / state

രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വിമർശിച്ച് കോടിയേരി ബാലകൃഷ്‌ണൻ - രാഹുൽ ഗാന്ധിക്കെതിരെ കോടിയേരി

നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് നൂറിലധികം സീറ്റുകൾ ലഭിക്കുമെന്നും കോടിയേരി

kodiyeri balakrishnan news  kodiyeri against rahul gandhi  kodiyeri against congress  കോടിയേരി ബാലകൃഷ്‌ണൻ വാർത്ത  രാഹുൽ ഗാന്ധിക്കെതിരെ കോടിയേരി  കോൺഗ്രസിനെതിരെ കോടിയേരി
രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വിമർശിച്ച് കോടിയേരി ബാലകൃഷ്‌ണൻ
author img

By

Published : Mar 11, 2021, 8:10 PM IST

Updated : Mar 11, 2021, 8:34 PM IST

തിരുവനന്തപുരം: കേരളത്തിൽ വന്ന് ട്രാക്‌ടർ ഓടിച്ചത് കൊണ്ടും കടലിൽ ചാടിയതുകൊണ്ടും ബിജെപിയെ നേരിടാമെന്ന് രാഹുൽ ഗാന്ധി കരുതരുതെന്ന് കോടിയേരി ബാലകൃഷ്‌ണൻ. ബിജെപിയെ തുരുത്താൻ അവശ്യം ശക്തമായ നിലപാടാണ്. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞത് കേവല ഭൂരിപക്ഷത്തുള്ള ബാക്കി എംഎൽഎമാരെ കോൺഗ്രസിൽ നിന്നെത്തിക്കാമെന്ന് ഉറപ്പുള്ളത് കൊണ്ടാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ബിജെപി ഇത് തന്നെയാണ് ചെയ്യുന്നത്.

രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വിമർശിച്ച് കോടിയേരി ബാലകൃഷ്‌ണൻ

മതനിരപേക്ഷതയെ സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. അതുകൊണ്ടാണ് ഇവിടെ ആർഎസ്എസ് ശക്തമാകുന്നത്. ഇത് മനസിലാക്കിയത് കൊണ്ടാണ് ഇടത് മുന്നണി ശക്തമാകണമെന്ന് ജനം കരുതുന്നത്. ഇത് മനസിലാക്കിയാണ് സംസ്ഥാനത്ത് ഇടത് സർക്കാരിനെ ബിജെപി ആക്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് നൂറിലധികം സീറ്റുകൾ ലഭിക്കുമെന്നും കോടിയേരി പറഞ്ഞു. വട്ടിയൂർക്കാവ് നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Last Updated : Mar 11, 2021, 8:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.