ETV Bharat / state

പൗരത്വനിയമം; കേരളത്തിലെ കോൺഗ്രസ് എംപിമാർ പദയാത്ര നടത്തും

ഡിസംബർ 28ന് രാജ്ഭവന്‍ മുന്നില്‍ ഭരണഘടനാ സംരക്ഷണ മാർച്ചും സമ്മേളനവും നടത്തും . ജനുവരി 20 മുതൽ ഡിസിസി പ്രസിഡന്‍റുമാരുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ പദയാത്രകളും നടത്തും.

kodikkunnil suresh press meet  kpcc working president  കെപിസിസി വർക്കിങ് പ്രസിഡന്‍റ്  കൊടിക്കുന്നിൽ സുരേഷ്  പൗരത്വനിയമം  കോൺഗ്രസ് പദയാത്ര
പൗരത്വനിയമത്തിനെതിരെ തുടർ പ്രക്ഷോഭവുമായി കോൺഗ്രസ്
author img

By

Published : Dec 26, 2019, 6:28 PM IST

തിരുവനന്തപുരം: ജനുവരി ഒന്ന് മുതൽ പത്ത് വരെ രാഹുൽ ഗാന്ധി ഒഴികെയുള്ള കേരളത്തിലെ കോൺഗ്രസ് എംപിമാർ പൗരത്വനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്വന്തം മണ്ഡലങ്ങളിൽ പദയാത്ര നടത്തുമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ്. കോഴിക്കോട് എംപി എം.കെ.രാഘവനും പാലക്കാട് എം.പി വി.കെ.ശ്രീകണ്‌ഠനും മൂന്ന് ദിവസത്തെ പദയാത്രയാണ് നടത്തുക. സുരക്ഷാകാരണങ്ങളാലാണ് വയനാട് എം.പി.രാഹുൽ ഗാന്ധിയെ ഒഴിവാക്കുന്നത്. കോൺഗ്രസിന്‍റെ സ്ഥാപകദിനമായ ഡിസംബർ 28 മുതൽ കേന്ദ്ര സർക്കാരിനെതിരെ നിരന്തര സമരമാണ് എഐസിസി ആസൂത്രണം ചെയ്‌തിരിക്കുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

പൗരത്വനിയമത്തിനെതിരെ തുടർ പ്രക്ഷോഭവുമായി കോൺഗ്രസ്

ഡിസംബർ 28ന് രാജ്ഭവന് മുന്നില്‍ ഭരണഘടനാ സംരക്ഷണ മാർച്ചും സമ്മേളനവും നടത്തും. പരിപാടിയിൽ മുൻ ധനമന്ത്രി പി.ചിദംബരം മുഖ്യാതിഥിയായി പങ്കെടുക്കും. ജനുവരി 20 മുതൽ ഡിസിസി പ്രസിഡന്‍റുമാരുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ പദയാത്രകൾ നടത്തും. ഒന്നര മാസം വരെ നീളുന്ന പദയാത്രകളാണ് ജില്ലാതലത്തിൽ തീരുമാനിച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധി വിദേശത്തേക്ക് പോകുമ്പോൾ കോൺഗ്രസിന് നേതാവില്ലെന്ന ബിജെപി പ്രചരണം ചില മാധ്യമങ്ങൾ ആവർത്തിക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്ന് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. ഇടതുമുന്നണിയുമായി യോജിച്ചുള്ള സമരം സംബന്ധിച്ചുണ്ടായ പാർട്ടിയിലെ ഭിന്നത അടഞ്ഞ അധ്യായമാണെന്നും കോൺഗ്രസ് ഒറ്റക്കെട്ടായി കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Intro:Body:തിരകൾ തകർത്തെറിഞ്ഞ ജീവിതങ്ങൾക്ക് മുന്നിൽ സ്മരണാഞ്ജലികൾ

ആലപ്പുഴ : ലോകജനതയ്ക്ക് സമാനതകളില്ലാത്ത നഷ്ടങ്ങൾ വിതച്ച സുനാമി ഓർമ്മകൾക്കിന്ന് പതിനഞ്ചാണ്ട്. തിരുപ്പിറവി ആഘോഷങ്ങളുടെ ആലസ്യത്തിൽ നിന്ന് മാലോകർ എഴുന്നേൽക്കും മുൻപാണ് മാനവരാശിയെ ഞെട്ടിച്ച് ആ ദുരന്തം ആഞ്ഞടിച്ചത്. കടലിന്റെ മക്കൾക്ക് കറുത്ത ദിനത്തിൽ നഷ്ടമായത് ഉറ്റവരെയും ഒരായുസിന്റെ സമ്പാദ്യവുമാണ്. സുനാമി ദുരന്തത്തിൽ 28 ജീവനുകളാണ് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലയിൽ മാത്രം പൊലിഞ്ഞത്. ജില്ലയിൽ മാത്രം ആയിരത്തിലധികം വീടുകൾ കടലെടുത്തു. മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളും നഷ്ടമായി. കടലിനോട് മല്ലടിക്കുന്ന മുക്കുവക്കിടാങ്ങൾക്ക് ദുരിതം മാത്രം സമ്മാനിച്ച സുനാമി നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ദുരന്തമായി ലോകം വിശേഷിപ്പിച്ചു.

കലിതുള്ളിയ കടല്‍ നിമിഷ നേരം കൊണ്ടാണ് കണ്ണില്‍ കണ്ട സര്‍വതിനെയും നശിപ്പിച്ചത്. ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളില്‍ ദുരന്തം വിതച്ച സുനാമി മൂന്നര ലക്ഷത്തിലധികം മനുഷ്യജീവനുകളെയാണ് കടലിലേക്ക് കൊണ്ടുപോയത്. കടലിലെയും മറ്റും ജലത്തിനു് വൻതോതിൽ സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണു് സുനാമി എന്നു വിളിയ്ക്കുന്നത്. ഭൂമികുലുക്കം, വൻതോതിലുള്ള സമുദ്രാന്തർ ചലനങ്ങൾ, അഗ്നിപർവ്വതസ്ഫോടനം, ഉൽക്കാപതനം, മറ്റു സമുദ്രാന്തരസ്ഫോടനങ്ങൾ തുടങ്ങിയവ ഒരു സുനാമി സൃഷ്ടിക്കാൻ കഴിവുള്ള കാരണങ്ങളാണ്.

2004 ഡിസംബര്‍ 26, ക്രിസ്മസ് ദിനത്തിന് പിറ്റേന്ന് രാവിലെ 7.59. ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര തീരത്ത് കടലിന് അടിത്തട്ടിലുണ്ടായ വന്‍ ഭൂകമ്പം രാക്ഷസ തിരമാലകളായി രൂപാന്തരപ്പെടുകയായിരുന്നു. ഭൂകമ്പ മാപിനിയില്‍ 9.1 രേഖപ്പെടുത്തിയ പ്രകമ്പനം പത്ത് മിനിറ്റോളം നീണ്ടു. ലോക ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഭൂകമ്പമായിരുന്നു അത്. മുപ്പത് ക്യുബിക് കിലോമീറ്റര്‍ വെള്ളം കടലില്‍ നിന്നും തൂത്തെറിയപ്പെട്ടു. ഇവ രാക്ഷസത്തിരമാലകളായി ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ആഞ്ഞടിച്ചു. ആന്തമാന്‍ ദ്വീപുകള്‍ക്കും സമുാത്രയ്ക്കുമിടയിലുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് സുനാമി രൂപംകൊണ്ടത്. ഭൂകമ്പം ഉണ്ടായി 15 മിനിറ്റ് പിന്നിടും മുമ്പ് കൂറ്റന്‍ തിരമാലകള്‍ സുമാത്രയിലെയും ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലെയും തീരപ്രദേശങ്ങളെ വിഴുങ്ങിയിരുന്നു. ഭൂകമ്പമുണ്ടായി രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ഇന്ത്യയുടെയും ശ്രീലങ്കയുടെയും തീരങ്ങളെ സുനാമി വിഴുങ്ങി. ഇന്ത്യയില്‍ രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണു സുനാമി തിരമാലകള്‍ എത്തിയത്. കേട്ടുമാത്രം പരിചയമുള്ള സുനാമി ഇന്ത്യയ്ക്കും ഒരു ഭീഷണിയാകുമെന്ന് കണ്ടതോടെ ഭാരതത്തിലെ ആദ്യത്തെ സുനാമി മുന്നറിയിപ്പ് സംവിധാനം 2007 ഒക്ടോബര്‍ 1 മുതല്‍ ഹൈദരാബാദില്‍ ആരംഭിച്ചു. ഭൗമശാസ്ത്രമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിന് കീഴിലാണ് ഇന്ത്യയിലെ നിരീക്ഷണ സംവിധാനം പ്രവര്‍ത്തിക്കുന്നത്. സമുദ്ര ഭൂകമ്പമുണ്ടായാല്‍ സ്ഥാപനം സുനാമി മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ മുന്നറിയിപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നുണ്ട്. എന്നാൽ തീരദേശമുള്ള സംസ്ഥാനങ്ങളിലെ അധികാരികൾ ഇതിന് ആവശ്യമായ പരിഗണന നല്കാറില്ലെന്ന പരാതി ആദ്യം ഉയർന്നിരുന്നെങ്കിലും പിന്നീട് അത് പരിഹരിച്ചു.

സുനാമി വരുത്തിയ ദുരിതക്കയത്തിൽ നിന്ന് ഇനിയും കരകയറാത്ത കുടുംബങ്ങൾ നിരവധിയാണ്. നഷ്ടപ്പെട്ട ജീവനുകൾ ഒഴികെ ബാക്കിയെല്ലാം തിരികെ നൽകാമെന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിംഗ് ഇവിടം സന്ദർശിച്ച് കൊണ്ട് പ്രഖ്യാപിച്ചത്. എന്നാൽ ഈ പ്രഖ്യാപനം പോലും കടലാസിൽ ഒതുങ്ങി. വാഗ്ദാനങ്ങൾ പലതും വെറുംവാക്കുകൾ മാത്രമായി. സുനാമി വിതച്ച ദുരിതം മാറും മുൻപേ ഓഖിയും ദുരിതമായി പെയ്തിറങ്ങി. അങ്ങനെ പറഞ്ഞാലും തീരാത്തത്ര ദുരിതങ്ങളുടെ നടുക്കടലിലാണ് ഈ കടലിന്റ മക്കൾ. ഒരു നിമിഷം കൊണ്ട് സമ്പാദിച്ചതെല്ലാം കൺമുന്നിൽ കവർന്നെടുക്കുന്നത് കണ്ട് നിന്നവർ ഇപ്പോഴും നമ്മുടെ തീരങ്ങളിലുണ്ട്. ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും മറക്കുവാൻ സാധിക്കാത്തവർ. തിരകൾ തകർത്തെറിഞ്ഞ ജീവിതങ്ങൾക്ക് മുന്നിൽ സ്മരണാഞ്ജലികളോടെ വിതുമ്പുകയാണിവർ.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.