തിരുവനന്തപുരം: ലോകായുക്ത നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനാധിപത്യപരമായി വന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരേയും മാറ്റണമെന്ന് ലോകായുക്ത വിധി ഭരണഘടന പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് 2016 ഏപ്രില്‍ 13ന് എ.ജിയായിരുന്ന സുധാകര പ്രസാദ് സര്‍ക്കാറിന് നിയമോപദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ വശവും പരിശോധിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം ആരോപിക്കുന്നതു പോലെ മുഖ്യമന്ത്രിക്കും മന്ത്രി ബിന്ദുവിനുമെതിരായ കേസുകളില്‍ നിന്ന് രക്ഷപെടാനാണ് നിയമഭേദഗതിയെന്നത് തെറ്റാണ്. കേസ് വന്നത് പിന്നീടാണ്. 1999ലെ ഇടതു സര്‍ക്കാറാണ് ലോകായുക്ത നിയമം കൊണ്ടുവന്നത്. എന്നാല്‍ അനുഭവത്തില്‍ നിയത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടതിനെ തുര്‍ന്നാണ് ഭേദഗതി നടത്തുന്നത്.
ഇന്ത്യില്‍ ഒരു സംസ്ഥാനത്തും ലോകായുക്ത നിയമത്തില്‍ ഭരണഘടനാ സ്ഥാനത്തിരിക്കുന്നവരെ മാറ്റനുള്ള അധികാരം ലോകായുക്തയ്ക്കില്ല. ഇപ്പോള്‍ വിമര്‍ശനം ഉന്നിയിക്കുന്നവര്‍ ഭരിക്കുന്ന പഞ്ചാബിലോ യുപിയിലോ ഗുജറാത്തിലോ ഒന്നും ഇല്ലാത്ത അധികാരമാണ് മാറ്റുന്നത്.
ഭരണഘടനയുടെ അന്തസത്തയ്ക്ക് ചേരും വിധമാണ് നിയമഭേദഗതി. പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായം കേട്ടില്ലെന്ന വാദം ശരിയല്ല. ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവിനോട് ചര്‍ച്ച ചെയ്യണമെന്നത് ഇതുവരെ കേട്ടിട്ടില്ല. യുഡിഎഫ് ഭരണ കാലത്തും ഇത് ഉണ്ടായിട്ടില്ല.
നിയമസഭയില്ലാത്ത കാലത്ത് സര്‍ക്കാറിന് ഓര്‍ഡിന്‍സ് ഇറക്കാം. നിയമസഭയില്‍ ഓര്‍ഡിനന്‍സ് ബില്ലായി വരുമ്പോള്‍ പ്രതിപക്ഷത്തിന് അഭിപ്രായം പറയാം. നിയമസഭ ചേരേണ്ട തീയതി തീരുമാനിച്ചിട്ടില്ല. നിയമസഭയില്‍ ഉറപ്പായും ബില്ല് ചര്‍ച്ച ചെയ്യും. ലോക്പാല്‍ നിയമത്തില്‍ പോലും ഇല്ലാത്ത വ്യവസ്ഥയാണ് മാറ്റാന്‍ ശ്രമിക്കുന്നത്. മന്ത്രിസഭ ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമാണ്. അതുകൊണ്ട് തന്നെ ഇടതുമുന്നണിയില്‍ പ്രത്യേക ചര്‍ച്ചയുടെ ആവശ്യമില്ല. വിശദമായ ചര്‍ച്ച പൊതുസമൂഹത്തില്‍ നടക്കട്ടെയെന്നും കോടിയേരി വ്യക്തമാക്കി.
ALSO READ:ലോകായുക്തയുടെ ചിറകരിയുന്നത് അഴിമതിക്കേസുകളില്‍ നിന്ന് രക്ഷപെടാൻ: കെ.സുധാകരൻ