തിരുവനന്തപുരം: കൊടകര കുഴൽപണ കേസിൽ സർക്കാരിനെതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക്. പാർട്ടി നേതാക്കളെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തി നശിപ്പിക്കാൻ മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ പ്രതിഷേധ സമര ജ്വാല സംഘടിപ്പിച്ചു. തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ നടന്ന പ്രതിഷേധ പരിപാടി കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിന് പിന്നിൽ ബിജെപിയെ കുടുക്കാനുള്ള തന്ത്രമാണെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു. എങ്ങനെയൊക്കെ അന്വേഷിച്ചാലും പാർട്ടിയുടെ ഒരു പ്രവർത്തകരെ പോലും കുടുക്കാൻ കഴിയില്ലെന്നും കേസുമായി പാർട്ടിക്ക് ഒരു ബന്ധവും ഇല്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
Read more: കുഴൽ കുഴലായി തന്നെ ഉണ്ടാകും.. അങ്ങോട്ടും ഇങ്ങോട്ടും പോകില്ല: മുഖ്യമന്ത്രി
സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ പരിപാടിയിൽ വിവിധ കേന്ദ്രങ്ങളിലായി ബിജെപി നേതാക്കൾ പങ്കെടുത്തു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഓൺലൈനായി പ്രതിഷേധത്തെ അഭിസംബോധന ചെയ്തു. പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ കോലവും പ്രവർത്തകർ കത്തിച്ചു.