ETV Bharat / state

'കടമെടുപ്പ് പരിധി സംബന്ധിച്ച വിശദമായ കണക്ക് കേന്ദ്രം നൽകിയിട്ടില്ല '; വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി കെ എൻ ബാലഗോപാൽ

അനാവശ്യമായി പണം ചെലവഴിക്കാന്‍ കേന്ദ്രം അനുവദിക്കില്ലെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ കടമെടുക്കുന്നതിനുള്ള പരിധിയില്‍ യാതൊരു കുറവും വരുത്തിയിട്ടില്ലെന്നുമുള്ള വി മുരളീധരന്‍റെ പ്രസ്‌താവനക്കെതിരെ ധനമന്ത്രി കെ എൻ ബാലഗോപാൽ. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമമെന്ന് ധനമന്ത്രി.

borrowing limit from central govt statement  K N Balagopal  v muraleedharan  kn balagopal against v muraleedharan  central govt statement  കേന്ദ്രമന്ത്രി വി മുരളീധരൻ  വി മുരളീധരൻ  ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ  വി മുരളീധരനെതിരെ കെ എൻ ബാലഗോപാൽ  വി മുരളീധരന്‍ കെ എൻ ബാലഗോപാൽ  കേന്ദ്രത്തിൽ നിന്ന് കടമെടുപ്പ്
കെ എൻ ബാലഗോപാൽ
author img

By

Published : May 30, 2023, 10:12 AM IST

തിരുവനന്തപുരം : സംസ്ഥാനത്തിന്‍റെ കടമെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍ നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. അടിസ്ഥാനരഹിതമായ ചില കണക്കുകള്‍ തയ്യാറാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ ശ്രമിക്കുന്നതെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ഈ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അനാവശ്യമായി പണം ചെലവഴിക്കാന്‍ കേന്ദ്രം അനുവദിക്കില്ലെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ കടമെടുക്കുന്നതിനുള്ള പരിധിയില്‍ യാതൊരു കുറവും വരുത്തിയിട്ടില്ലെന്നുമാണ് വി മുരളീധരന്‍ പറയുന്നത്. ഇതിനൊപ്പം ഒരു കണക്കും അദ്ദേഹം വിതരണം ചെയ്‌തു. സാധാരണ ഗതിയില്‍ കൃത്യമായ കണക്കുകള്‍ സഹിതമാണ് കടമെടുപ്പ് പരിധി സംബന്ധിച്ച അറിയിപ്പുകള്‍ കേന്ദ്രം നൽകുന്നത്. എന്നാല്‍, ഇത്തവണ വിശദമായ കണക്കൊന്നും നൽകിയിട്ടില്ലെന്നും ധനമന്ത്രി ആരോപിച്ചു.

32,000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ കടമെടുപ്പ് പരിധിയെന്ന് ഒരു കത്ത് വന്നിരുന്നു. ഇതിന് ശേഷം ഈ വര്‍ഷം ആകെ 15,390 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്, ഏപ്രില്‍ മാസത്തില്‍ 2,000 കോടി കഴിഞ്ഞ് ഇനി 13,390 കോടി രൂപ മാത്രമേ സംസ്ഥാനത്തിന് കടമെടുക്കാന്‍ കഴിയുകയുള്ളൂ എന്ന് മാത്രമാണ് മെയ് 26 ന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ച കത്തില്‍ പറയുന്നത്. ഈ സാഹചര്യം നിലനിൽക്കുമ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകള്‍ സഹിതം കേന്ദ്ര സഹമന്ത്രി തന്നെ രംഗത്തുവരുന്നത് അങ്ങേയറ്റം ലജ്ജാകരമായ കാര്യമാണെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്കായിരുന്നു കണക്കുകള്‍ അയച്ച് നൽകേണ്ടിയിരുന്നത്. എന്നാല്‍ ഇതിന് പകരം കേന്ദ്ര സഹമന്ത്രിക്ക് രഹസ്യമായി അയച്ചുകൊടുക്കുന്നുവെന്നാണോ കേരളത്തിലെ ജനങ്ങള്‍ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. സംസ്ഥാനത്തിന്‍റെ കടപരിധിയെ കുറിച്ചും എടുക്കാന്‍ കഴിയുന്ന നിരക്ക് സംബന്ധിച്ചും വ്യക്തമായ ബോധ്യം സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.

കൂടാതെ സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനും ഈ കണക്കുകളെ കുറിച്ച് ബോധ്യമുള്ളതാണ്. ഈ പശ്ചാത്തലത്തിലും പരമാവധി പേര്‍ തെറ്റിദ്ധരിക്കട്ടെയെന്ന് കരുതിയാകണം വി മുരളീധരൻ ഇത്തരത്തിലുള്ള വാദങ്ങളുമായി രംഗത്തുവരുന്നതെന്നും ധനമന്ത്രി വിമർശിച്ചു.

കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലെ ഭരണഘടനാപരമായ ഉത്തരവാദിത്വവും കോ ഓപ്പറേറ്റീവ് ഫെഡറലിസത്തിന്‍റെ ആശയങ്ങളും ഉള്‍ക്കൊണ്ടാണ് കേന്ദ്രമന്ത്രി പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ തന്‍റെ പദവിയില്‍ നിക്ഷിപ്‌തമായ ഉത്തരവാദിത്വത്തിന്‍റെ ഗൗരവം തീരെ മനസ്സിലാക്കാതെ അങ്ങേയറ്റം നിലവാരം കുറഞ്ഞ തരത്തില്‍ രാഷ്ട്രീയ പ്രചരണങ്ങള്‍ തയ്യാറാക്കുന്നത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളില്‍ തെറ്റായ തീരുമാനങ്ങള്‍ ഉണ്ടായി. എന്നാല്‍, ഇത് തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായി മുന്നോട്ട് പോവുകയുമാണ്. സര്‍ക്കാരിന് ലഭിക്കേണ്ട നികുതി വരുമാനമുള്‍പ്പടെ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതല്ല സംസ്ഥാനത്ത് നിന്ന് തന്നെയുള്ള കേന്ദ്ര സഹമന്ത്രിയുടെ ഉത്തരവാദിത്വമെന്ന് വി മുളീധരന്‍ തിരിച്ചറിയാന്‍ തയ്യാറാകണമെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.