ETV Bharat / state

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് - തിരുവനന്തപുരം

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അവലോകനവും മന്ത്രി ജി സുധാകരനെതിരെ പാർട്ടിക്കുള്ളിലുള്ള പ്രശ്നങ്ങളും ഇന്നത്തെ യോഗം ചർച്ച ചെയ്യും.

cpm holds party meeting  thiruvananthapuram  cpm  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്  തിരുവനന്തപുരം  സിപിഎം
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
author img

By

Published : Apr 23, 2021, 9:45 AM IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അവലോകനമാണ് ഇന്നത്തെ യോഗത്തിന്‍റെ പ്രധാന അജണ്ട. ജില്ലാ കമ്മിറ്റികൾ നൽകുന്ന റിപ്പോർട്ട് സെക്രട്ടേറിയറ്റ് യോഗം വിശദമായി ചർച്ച ചെയ്യും.

ഭരണത്തുടർച്ച ഉണ്ടാകുമെന്നാണ് സിപിഎമ്മിന്‍റെ പ്രാഥമിക വിലയിരുത്തൽ. 80 ന് മുകളിൽ സീറ്റുകൾ ലഭിക്കുമെന്നും അനുകൂല തരംഗം ഉണ്ടാവുകയാണെങ്കിൽ സീറ്റുകളുടെ എണ്ണൾ 100ന് മുകളിൽ എത്തുമെന്നുമാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ വിലയിരുത്തൽ ഉണ്ടാകും. കൊവിഡ് ചികിത്സയിലായിരുന്ന മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് ശേഷം പങ്കെടുക്കുന്ന ആദ്യത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണിത് മന്ത്രി ജി സുധാകരനെതിരെ ആലപ്പുഴയിൽ സിപിഎമ്മിനുള്ളിൽ തന്നെയുള്ള പ്രശ്നങ്ങളും ഇന്നത്തെ യോഗം ചർച്ച ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.