ETV Bharat / state

എൽഡിഎഫ് മേൽക്കൈ നേടുമെന്ന് സി ദിവാകരൻ - thiruvananthapuram

എ കെ ആൻറണി തടഞ്ഞെന്ന വാദം അപഹാസ്യമെന്ന് സി ദിവാകരൻ

സി ദിവാകരൻ
author img

By

Published : Apr 22, 2019, 7:17 PM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തില്‍ വിജയം തനിക്കൊപ്പമെന്ന് തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി സി ദിവാകരൻ. ഏഴ് ലോക്സഭാ മണ്ഡലങ്ങളിലും എൽഡിഎഫ് വ്യക്തമായ മേൽക്കൈ നേടും. എ കെ ആൻറണിക്ക് റോഡ് ഷോ നടത്തണമായിരുന്നെങ്കിൽ അത് മറ്റൊരു ദിവസം ആകാമായിരുന്നില്ലേ എന്നും സി ദിവാകരൻ ചോദിച്ചു.

തിരുവനന്തപുരം മണ്ഡലത്തിലുടനീളം എൽഡിഎഫ് തരംഗം ദൃശ്യമാണ്. തിരുവനന്തപുരത്തെ ജനങ്ങൾ ഒരു മാറ്റത്തിനായി ആഗ്രഹിക്കുകയാണ്. എൽഡിഎഫ് എംഎൽഎമാരുള്ള മണ്ഡലങ്ങളിൽ ഇടതുമുന്നണി വ്യക്തമായ മേൽക്കൈ നേടും എന്നും സി ദിവാകരൻ പറഞ്ഞു.

എ കെ ആൻറണി ഒരു പ്രത്യേക സമുദായത്തെ ഉദ്ദേശിച്ചാണ് തീരമേഖലയിൽ റോഡ് ഷോ നടത്തുന്നത്. അദ്ദേഹത്തെ തടഞ്ഞു എന്ന പ്രസ്താവന അപഹാസ്യമാണ്. കുമ്മനം രാജശേഖരനും ഇതുതന്നെയാണ് പറയുന്നത്. എ കെ ആൻറണിയെ തടയണമെന്ന് വിചാരിച്ചാൽ എൽഡിഎഫ് തടയുമെന്നും യഥാർഥത്തിൽ തടഞ്ഞിട്ടില്ലെന്നും ദിവാകരൻ പറഞ്ഞു.

Intro:തിരഞ്ഞെടുപ്പിൻ്റെ അവസാന ലാപ്പിൽ വിജയം തനിക്കൊപ്പം എന്ന് തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി സി ദിവാകരൻ. ഏഴ് അസംബ്ലി മണ്ഡലങ്ങളിലും എൽഡിഎഫ് വ്യക്തമായ മേൽക്കൈ നേടും. എ കെ ആൻറണി ക്ക് റോഡ് ഷോ നടത്തണമായിരുന്നെങ്കിൽ അത് മറ്റൊരു ദിവസം ആകാമായിരുന്നില്ലേ എന്നും സി ദിവാകരൻ ചോദിച്ചു.

Body:തിരുവനന്തപുരം മണ്ഡലത്തിലുടനീളം എൽഡിഎഫ് തരംഗം ദൃശ്യമാണെന്ന് ഇടതുമുന്നണി സ്ഥാനാർത്ഥി സി ദിവാകരൻ പറഞ്ഞു. തിരുവനന്തപുരത്തെ ജനങ്ങൾ ഒരു മാറ്റത്തിനായി ആഗ്രഹിക്കുകയാണ്. എൽഡിഎഫ് എംഎൽഎമാരുള്ള മണ്ഡലങ്ങളിൽ ഇടതുമുന്നണി വ്യക്തമായ മേൽക്കൈ നേടും എന്ന് സി ദിവാകരൻ പറഞ്ഞു

ബൈറ്റ് സി.ദിവാകരൻ

എ കെ ആൻറണി ഒരു പ്രത്യേക സമുദായത്തെ ഉദ്ദേശിച്ചാണ് തീരമേഖലയിൽ റോഡ് ഷോ നടത്തുന്നത്. അദ്ദേഹത്തെ തടഞ്ഞു എന്ന പ്രസ്താവന അപഹാസ്യമാണ്. കുമ്മനം രാജശേഖരനും ഇതുതന്നെയാണ് പറയുന്നത്. എ കെ ആൻറണിയെ തടയണമെന്ന് വിചാരിച്ചാൽ എൽഡിഎഫ് തടയുമെന്നും യഥാർത്ഥത്തിൽ തടഞ്ഞിട്ടില്ലെന്നും ദിവാകരൻ പറഞ്ഞു

ബൈറ്റ് ദിവാകരൻ

Conclusion:ഇടിവി ഭാരത്
തിരുവനന്തപുരം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.