കെ. മുരളീധരനും സിപിഎമ്മിനുമെതിരെആഞ്ഞടിച്ച് തിരുവനന്തപുരത്തെബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ തന്നെ തോൽപ്പിക്കാൻ സിപിഎമ്മുമായി കൂട്ടുകൂടിയ ആളാണ് കെ. മുരളീധരൻ. സിപിഎം കോൺഗ്രസിനു വേണ്ടി വോട്ട് മറിച്ചതു കൊണ്ടാണ് ടി.എൻ. സീമ മൂന്നാം സ്ഥാനത്തായതെന്നുംതിരുവനന്തപുരത്തെ മോദി വിരുദ്ധ സ്ഥാനാർഥി ആരെന്ന് കോൺഗ്രസും സിപിഎമ്മും വ്യക്തമാക്കണമെന്നുംകുമ്മനം ആവശ്യപ്പെട്ടു.
സീമയുടെ പ്രചാരണത്തിൻ്റെ ചുമതല വഹിച്ചിരുന്ന ഏരിയാ സെക്രട്ടറിയുടെ വാർഡിൽ സിപിഎം മൂന്നാംസ്ഥാനത്തായി. സിപിഎം കോട്ടകളിൽ പോലും ഇതായിരുന്നു അവസ്ഥ. യുഡിഎഫ് സ്ഥാനാർഥിമുരളീധരന്വേണ്ടി വോട്ട് മറിച്ചത് കൊണ്ടാണ് സീമ തോറ്റത് എന്നആരോപണമുന്നയിച്ചത് സിപിഎമ്മുകാർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ തോൽപ്പിക്കുന്നതിനുവേണ്ടി മുരളീധരൻ സിപിഎമ്മുമായി കൂട്ടുകൂടി. കോൺഗ്രസ് - സിപിഎം വോട്ടുകച്ചവടമാണ് വട്ടിയൂർക്കാവിൽ അന്നുണ്ടായത്. വടകരയിലും ഇത് ആവര്‍ത്തിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. കോണ്‍ഗ്രസും സിപിഎമ്മും ഒരേ തൂവല്‍ പക്ഷികളാണെന്നും കുമ്മനം ആരോപിച്ചു.
മോദി അനുകൂലികൾ, മോദി വിരുദ്ധർ എന്ന നിലയിലാണ് ഇപ്പോൾ മത്സരം. തിരുവനന്തപുരത്തെ മോദി വിരുദ്ധ സ്ഥാനാർഥി ശശി തരൂരാണോ ദിവാകരനാണോഎന്ന് അവർ ആദ്യം വ്യക്തമാക്കണം. പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയെ ഐക്യകണ്ഠേന പ്രഖ്യാപിക്കും. അവിടെ ഒരു തർക്കവുമില്ല. എല്ലാ പാർട്ടികളും ഘട്ടംഘട്ടമായാണ് സ്ഥാനാര്‍ഥികളെപ്രഖ്യാപിക്കുക. താൻ ബിജെപിയുടെ ഉന്നത നേതാവല്ലാത്തതിനാൽ പത്തനംതിട്ടയിലെ സ്ഥാനാർഥി ആരെന്ന് അറിയില്ലെന്നും പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും കുമ്മനം പറഞ്ഞു.