ETV Bharat / state

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ വിദേശയാത്ര വേണ്ട; ഡിജിപിക്ക് യാത്ര വിലക്ക്

ദുബായ് സിറ്റിയിൽ പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് പൊലീസ് സ്റ്റേഷനിലെ പ്രവർത്തനങ്ങൾ പഠിക്കുന്നതിന് ഈ മാസം 19 മുതൽ ഇന്നുവരെ നടത്താനിരുന്ന സന്ദർശനമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും, കൊലപാതക പരമ്പരയും ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ തടഞ്ഞത്.

author img

By

Published : Mar 22, 2019, 5:04 AM IST

ലോകനാഥ് ബഹ്റ

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുരുങ്ങി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്റയുടെ ദുബായ് യാത്രയ്ക്ക് വിലക്ക്. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്റ, പാലക്കാട് ബറ്റാലിയൻ കമാൻഡ് ദേബേഷ് കുമാർ ബെഹ്റ എന്നിവരാണ് ഈ മാസം 18 മുതൽ 21വരെ ദുബായ് സന്ദർശിക്കുന്നതിന് തീരുമാനിച്ചിരുന്നത്. ഇതു സംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവും പുറത്തിറക്കിയിരുന്നു.

എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനിടെ ഉന്നത പൊലീസ്ഉദ്യോഗസ്ഥൻ വിദേശയാത്ര നടത്തുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായ് യാത്രയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. തിരുവനന്തപുരം നഗരത്തിൽ മൂന്ന് ദിവസത്തിനിടെ രണ്ട് കൊലപാതകമുൾപ്പെടെ സംസ്ഥാന പൊലീസ്പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ പൊലീസ്മേധാവിയുടെ വിദേശയാത്ര തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം ആയുധമാക്കും എന്ന വിലയിരുത്തലിൽ കൂടിയാണ് മുഖ്യമന്ത്രി ബഹ്റയ്ക്ക് യാത്രാനുമതി നിഷേധിച്ചത്.

Intro:തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുരുങ്ങി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്റ യുടെ ദുബായ് യാത്ര മുടങ്ങി. ദുബായ് സിറ്റിയിൽ പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് പോലീസ് സ്റ്റേഷനിലെ പ്രവർത്തനങ്ങൾ പഠിക്കുന്നതിന് ഈ മാസം 19 മുതൽ ഇന്നുവരെ നടത്താനിരുന്ന സന്ദർശനമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും കൊലപാതക പരമ്പരയും ചൂണ്ടികാട്ടി മുഖ്യമന്ത്രി തടഞ്ഞത്. പോലീസ് മേധാവിക്ക് ദുബായ് സന്ദർശനം നടത്തുന്നതിനുവേണ്ടി പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൻ്റെ പകർപ്പ് ഇടിവി ഭാരതിനു ലഭിച്ചു. ഇടിവി ഭാരത് എക്സ്ക്ളൂസിവ്

Body:സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്റ പാലക്കാട് ബറ്റാലിയൻ command ദേബേഷ് കുമാർ ബെഹ്റ എന്നിവരാണ് ഈ മാസം 18 മുതൽ 21വരെ ദുബായ് സന്ദർശിക്കുന്നതിന് തീരുമാനിച്ചത്. ദുബായിൽ പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് പോലീസ് സ്റ്റേഷനിലെ പ്രവർത്തനവും സാങ്കേതികവിദ്യയും മനസിലാക്കുന്നതിനായിരുന്നു സന്ദർശനം. ഇതു സംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവും പുറത്തിറക്കി.

ഹോൾഡ് ഉത്തരവ്

എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനിടെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ വിദേശയാത്ര നടത്തുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ദുബായ് യാത്രയ്ക്ക് അനുമതി നിഷേധിച്ചു. തിരുവനന്തപുരം നഗരത്തിൽ മൂന്ന് ദിവസത്തിനിടെ രണ്ട് കൊലപാതകമുൾപ്പെടെ സംസ്ഥാന പോലീസ് പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന പോലീസ് മേധാവിയുടെ വിദേശയാത്ര തെരഞ്ഞെടുപ്പുകാലത്ത് പ്രതിപക്ഷം ആയുധമാക്കും എന്ന വിലയിരുത്തലിൽ കൂടിയാണ് മുഖ്യമന്ത്രി ബഹ്റയ്ക്ക് യാത്രാനുമതി നിഷേധിച്ചത്. പൊലീസ് ആസ്ഥാനത്ത് എത്തുന്ന സന്ദർശകരെ സ്വീകരിക്കുന്നതിന് കെപി-ബോട്ട് എന്ന് റോബോട്ട് അടുത്തയിടെ പൊലീസ് ആസ്ഥാനത്ത് സ്ഥാപിച്ചിരുന്നു. ഇത്തരത്തിൽ പൊലീസ് ആസ്ഥാനത്ത് യും സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളെയും കൂടുതൽ ഹൈടെക് ആക്കുന്നതിനുള്ള നടപടികളുടെ പേരിലാണ് ബിജെപി ലോകനാഥ് ബഹ്റ മൂന്ന് ദിവസം ദുബായ് സന്ദർശിക്കുന്നതിന് പദ്ധതിയിട്ടത്.

Conclusion:ബിജു ഗോപിനാഥ് etv ഭാരത് തിരുവനന്തപുരം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.