ETV Bharat / state

കിഫ്ബി മസാല ബോണ്ട്:കൂടുതല്‍ തെളിവുകളുമായി ചെന്നിത്തല - ലാവലിൻ

ഇടപാടിന് പിന്നില്‍ വൻ അഴിമതിയുണ്ടെന്നും വിവരങ്ങള്‍ ഉടൻ പുറത്തു വിടുമെന്നും രമേശ് ചെന്നിത്തല.

രമേശ് ചെന്നിത്തല
author img

By

Published : Apr 8, 2019, 5:37 PM IST

Updated : Apr 8, 2019, 7:10 PM IST

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടിൽ ലാവലിൻ ബന്ധത്തിനു കൂടുതൽ തെളിവു നിരത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മസാല ബോണ്ട് നിക്ഷേപത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നും ലാവലിൻ കമ്പനിയായ സിഡിപിക്യുവിന്‍റെ പേര് മറച്ചുവച്ചത് എന്തിനെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുമ്പ് ചെയ്ത സഹായങ്ങൾക്കുള്ള പ്രത്യുപകാരമാണ് മുഖ്യമന്ത്രിയായപ്പോൾ പിണറായി വിജയൻ ലാവലിനു തിരിച്ചു ചെയ്യുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

കിഫ്ബി മസാല ബോണ്ട്:കൂടുതല്‍ തെളിവുകളുമായി ചെന്നിത്തല

ഏറ്റവും കുറഞ്ഞപലിശ നിരക്കിലാണ് മസാല ബോണ്ട് ഇറക്കിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് അടിസ്ഥാനരഹിതമാണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ കണക്കനുസരിച്ച് കിഫ്ബി ഇറക്കിയ ബോണ്ടിനാണ് ഏറ്റവും കൂടുതല്‍ പലിശ. 25 വര്‍ഷത്തേക്ക് ഇത് നല്‍കേണ്ടി വരും. മസാല ബോണ്ട് 9.8 ശതമാനം പലിശ നൽകിയാണ് സ്വരൂപിച്ചത്. ഇതിലൂടെ 209 കോടി രൂപ സിഡിപിക്യൂവിന് വാര്‍ഷിക പലിശയായി നല്‍കേണ്ടി വരും. 25 വര്‍ഷത്തേക്ക് നല്‍കേണ്ട പലിശ 5224 കോടിയാകും. വരുംതലമുറകളെ സർക്കാർ കടക്കെണിയിൽ ആക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

മെയ് 17ന് കിഫ്ബി മസാല ബോണ്ട് ഇറക്കുന്ന ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയനെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ക്ഷണിച്ചത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണിത്. സി ഡി പി ക്യു എന്ന കനേഡിയൻ കമ്പനിയും ലാവലിൻ കമ്പനിയും ഒന്നുതന്നെയാണ്. രണ്ടു കമ്പനിയുടെയും ഡയറക്ടർ ഒരാളാണ്. മാർച്ച് 23 മുതൽ 27 വരെ ലാവലിൻ കമ്പനിയുടെ നാലുദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തിയിരുന്നോ എന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല പറഞ്ഞു. ഇതിൽ ഒരാൾ ലാവലിൻ ഡയറക്ടറാണ്. ഇവർ മുഖ്യമന്ത്രിയും ധനമന്ത്രിയും കെ.എം. എബ്രഹാമും ആയി ചർച്ച നടത്തി. ഈ ചർച്ചകളിലാണ് ഉയർന്ന പലിശ നൽകി സി ഡി പി ക്യു എന്ന കമ്പനിയിൽ നിന്ന് മസാല ബോണ്ട് വാങ്ങാൻ ധാരണയായത്. ഇടപാടിന് പിന്നിൽ വൻ അഴിമതി ഉണ്ടെന്നും വിവരങ്ങൾ ഉടൻ പുറത്തു വിടുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

1996ലെ നായനാർ മന്ത്രിസഭയിൽ പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെയാണ് വൈദ്യുത പദ്ധതി നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ് എൻ സി ലാവ്ലിനുമായി വിവാദ കരാറിൽ ഏർപ്പെടുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കിഫ്ബി മസാല ബോണ്ടിന്‍റെ രൂപത്തിൽ ലാവലിൻ അദ്ദേഹത്തെ തിരിഞ്ഞുകൊത്തുന്നത്. എന്നാൽ ഇതൊക്കെ വെറും ഇലക്ഷൻ സ്റ്റണ്ട് ആണെന്ന് സിപിഎം പുച്ഛിച്ചുതള്ളുന്നു.

Intro:കിഫ്ബി മസാല ബോണ്ടിൻ്റെ പേരിൽ കേരളത്തിൽ വീണ്ടും ലാവ്‌ലിൻ വിവാദം കൊഴുക്കുന്നു. മസാല ബോണ്ട നിക്ഷേപത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നും ലാവലിൻ കമ്പനിയായ സിഡി പിക്യുവിൻ്റ പേര് മറച്ചുവച്ചത് എന്തിനെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുൻപു ചെയ്ത സഹായങ്ങൾ ക്കുള്ള പ്രത്യുപകാരമാണ് മുഖ്യമന്ത്രിയായപ്പോൾ പിണറായി വിജയൻ ലാവലിനു തിരിച്ചു ചെയ്യുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

Body:മെയ് 17ന് കിഫ്ബി മസാല ബോണ്ട ഇറക്കുന്ന ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയനെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ക്ഷണിച്ചത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ മസാല ബോണ്ടിൽ ലാവലിൻ ബന്ധത്തിനു കൂടുതൽ തെളിവു നിരത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നു. മസാല ബോണ്ട് 9.8ശതമാനം പലിശ നൽകി സ്വരൂപിക്കാനുള്ള തീരുമാനത്തിലൂടെ സർക്കാരിന്റെ വാർഷിക പലിശ ബാധ്യത 209 കോടി ആകും. വരുംതലമുറകളെ സർക്കാർ കടക്കെണിയിൽ ആക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. മസാല ബോണ്ട വാങ്ങുന്ന സി ഡി പി ക്യു എന്ന കനേഡിയൻ കമ്പനിയും ലാവ്‌ലിൻ കമ്പനിയും ഒന്നുതന്നെയാണ്. രണ്ടു കമ്പനിയുടെയും ഡയറക്ടർ ഒരാളാണ്. മാർച്ച് 21 മുതൽ 27 വരെ ലാവലിൻ കമ്പനിയുടെ നാലുദ്യോഗസ്ഥർ തിരുവനന്തപുരം താജ് വിവാൻ്റ യിലെത്തി. ഇതിൽ ഒരാൾ ലാവലിൻ ഡയറക്ടറാണ്. ഇവർ മുഖ്യമന്ത്രിയും ധനമന്ത്രിയും കെ.എം. എബ്രഹാമും ആയി ചർച്ച നടത്തി. ഈ ചർച്ചകളിലാണ് ഉയർന്ന പലിശ നൽകി സി ഡി പി ക്യു എന്ന കമ്പനിയിൽ നിന്ന് മസാല ബോണ്ട വാങ്ങാൻ ധാരണയായത്. ഇടപാടിന് പിന്നിൽ വൻ അഴിമതി ഉണ്ടെന്നും വിവരങ്ങൾ ഉടൻ പുറത്തു വിടുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ബൈറ്റ് ചെന്നിത്തല

1996ലെ നായനാർ മന്ത്രിസഭയിൽ പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെയാണ് വൈദ്യുത പദ്ധതി നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ് എൻ സി ലാവലിനുമായി വിവാദ കരാറിൽ ഏർപ്പെടുന്നത്. അന്നു വൈദ്യുതി മന്ത്രിയായ പിണറായി വിജയൻ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കിഫ്ബി മസാല ബോണ്ടിൻ്റെ രൂപത്തിൽ ലാവലിൻ അദ്ദേഹത്തെ തിരിഞ്ഞുകൊത്തുന്നത്. എന്നാൽ ഇതൊക്കെ വെറും ഇലക്ഷൻ സ്റ്റണ്ട് ആണെന്ന് സിപിഎം പുച്ഛിച്ചുതള്ളുന്നു.

Conclusion:ഈ ടിവി ഭാരത്
തിരുവനന്തപുരം
Last Updated : Apr 8, 2019, 7:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.