ETV Bharat / state

KL 90 New Registration Series For Govt Vehicles| KL 90, സര്‍ക്കാര്‍ വാഹനങ്ങളെല്ലാം ഇനി പുതിയ സീരീസില്‍, പഴയ നമ്പറുകളും മാറും

author img

By ETV Bharat Kerala Team

Published : Oct 12, 2023, 10:23 AM IST

Govt Vehicles KL 90 Registration: സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുതിയ നമ്പറുകള്‍ നല്‍കും. പഴയ വാഹനങ്ങളുടെ നമ്പറുകളും മാറ്റും. KL 90 എന്ന രജിസ്ട്രേഷനിലേക്ക് മാറാന്‍ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. രജിസ്‌ട്രഷന് പഴയ വാഹനങ്ങള്‍ ഹാജരാക്കേണ്ടതില്ല.

KL 90 New Registration Series For Govt Vehicles  KL 90 New Registration Series  സര്‍ക്കാര്‍ വാഹനങ്ങളെല്ലാം ഇനി പുതിയ സീരീസില്‍  പഴയ നമ്പറുകളും മാറും  Govt Vehicles KL 90 Registration  കെഎല്‍ 90  New Registration series  പുതിയ രജിസ്‌ട്രേഷൻ ശ്രേണി ഇങ്ങനെ
KL 90 New Registration Series For Govt Vehicles

തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് 'കെഎല്‍ 90' രജിസ്‌ട്രേഷന്‍ സീരീസ് അനുവദിച്ച് ഉത്തരവിറങ്ങി (KL-90 Registration For Govt Vehicle). സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെ വാഹനങ്ങളും മന്ത്രി വാഹനങ്ങളും ഇനി ഇതിലേക്ക് മാറും (New Registration series).

പുതിയ രജിസ്‌ട്രേഷൻ ശ്രേണി ഇങ്ങനെ:

സംസ്ഥാന സർക്കാർ - കെ എൽ 90 A (KL-90 A)
കേന്ദ്ര സർക്കാർ - കെ എൽ 90 B (KL-90 B)
തദ്ദേശ സ്ഥാപനങ്ങൾ - കെ എൽ 90 C (KL-90 C)
സർക്കാർ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങൾ - കെ എൽ 90 D (KL-90 D) എന്നിങ്ങനെയാണ് പുതിയ രജിസ്‌ട്രേഷൻ ശ്രേണി. നിലവിലുള്ള വാഹനങ്ങൾ കെ എൽ 90 എന്ന പുതിയ ശ്രേണിയിലേക്ക് മാറ്റുന്നതിന് ആറ് മാസത്തെ സാവകാശമാണ് അനുവദിച്ചിരിക്കുന്നത്.

സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ് പുതിയ രജിസ്‌ട്രേഷൻ ശ്രേണി അനുവദിച്ചിരിക്കുന്നത്. കുടപ്പനക്കുന്നിലെ ദേശസാൽകൃത വിഭാഗം ഓഫിസിലാകും രജിസ്‌ട്രേഷൻ നടക്കുക. ധനവകുപ്പിന്‍റെ പക്കലുള്ള കണക്ക് അനുസരിച്ച് 327 വകുപ്പുകളിലായി 15619 വാഹനങ്ങളുണ്ട്.

മറ്റ് സ്ഥാപനങ്ങളിലായി 25000 ത്തോളം വാഹനങ്ങൾ വേറെയും ഉണ്ടാകും. ഈ വാഹനങ്ങളെല്ലാം പുതിയ രജിസ്‌ട്രേഷൻ ശ്രേണിയിലേക്ക് മാറ്റേണ്ടി വരും. ഇതിനായി അതാത് സ്ഥാപനങ്ങൾക്ക് ഓൺലൈൻ വഴി അപേക്ഷ നൽകാം. മാത്രമല്ല വാഹനങ്ങളിൽ ഇനി മുതൽ അതി സുരക്ഷ നമ്പർ പ്ലേറ്റുകളാകും ഘടിപ്പിക്കുക. ഇവ ഇളക്കി മാറ്റാൻ കഴിയാത്തവയായിരിക്കും. കെഎൽ 1 മുതൽ 86 വരെയുള്ള രജിസ്ട്രേഷൻ സീരീസുകളാണ് നിലവിലുള്ളത്.

പഴയവയുടെ രജിസ്ട്രേഷനായി വാഹനങ്ങള്‍ ഹാജരാക്കേണ്ടതില്ല. സ്വകാര്യ കരാര്‍ വാഹനങ്ങളില്‍ കേരള സര്‍ക്കാര്‍ ബോര്‍ഡ് ഘടിപ്പിക്കുന്നത് വ്യാപാകമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയത്. ഇത്തരത്തില്‍ നമ്പറുകള്‍ ക്രമീകരിക്കുന്നത് വാഹനങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളവയാണെന്ന് വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. മാത്രമല്ല സ്വകാര്യ വാഹനങ്ങളില്‍ സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ച് വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ഇതിലൂടെ തടയാനാകും. നേരത്തെ സര്‍ക്കാര്‍ വാഹനങ്ങള്‍ കരാറിനെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് വച്ച് സര്‍വീസ് നടത്തിയിരുന്നു. പുതിയ രജിസ്‌ട്രേഷന്‍ സീരീസിലൂടെ ഇത്തരം സംഭവങ്ങള്‍ക്ക് തടയിടാനാകുമെന്നാണ് വിലയിരുത്തല്‍.

also read: New registration series Government Vehicles| KL-90 പുതിയ രജിസ്ട്രേഷൻ സീരീസിനൊരുങ്ങി സർക്കാർ വാഹനങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.