തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ ആഭ്യന്തരവകുപ്പിനെ വിമർശിച്ച് കെ.കെ രമ എംഎൽഎ. നമ്മുടെ സംസ്ഥാനത്ത് നിർഭയവും ജനാധിപത്യവുമായ പൊതുഇടങ്ങൾ ഉണ്ടാകണമെന്നും എങ്കിലേ ലക്ഷദ്വീപ് വിഷയത്തിലെ സർക്കാർ നിലപാടിന് ആത്മാർഥതയുണ്ടെന്ന് പറയാൻ കഴിയുകയുള്ളുവെന്നും കെ.കെ രമ പറഞ്ഞു.
Also Read: കടമ്പ്രയാർ നദിയെ മാലിന്യമുക്തമാക്കുമെന്ന് മുഖ്യമന്ത്രി
ലോക്കപ്പ് കൊലകൾ, വ്യാജ ഏറ്റുമുട്ടലുകൾ, യുഎപിഎ തുടങ്ങിയ അപമാനകരമായ സംഭവങ്ങളുടെ ഘോഷയാത്രയാണ് ആഭ്യന്തരവകുപ്പിൽ ഉണ്ടായത്. കിറ്റ് വിതരണത്തെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും സർക്കാർ രാഷ്ട്രീയവൽക്കരിച്ചു. വികസനത്തിന്‍റെ മാന്ത്രിക കുടം പോലെയാണ് കിഫ്ബിയെ അവതരിപ്പിച്ചത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അതിവേഗ റെയിൽ പദ്ധതി കേരളത്തിന് പ്രായോഗികമല്ല. ആർക്കുവേണ്ടിയാണ് പാവങ്ങളെ കുടിയൊഴിപ്പിക്കാൻ ഒരുങ്ങുന്നത്. നയപ്രഖ്യാപനം ഒട്ടും പുതിയതല്ല. പ്രമേയത്തെ എതിർക്കുന്നു എന്നും രമ നിയമസഭയിൽ പറഞ്ഞു.