ETV Bharat / state

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധന ; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് - വ്യവസായ മന്ത്രി പി രാജീവ്

വ്യവസായ നിക്ഷേപത്തില്‍ നിന്നും പിന്മാറുകയാണെന്ന് കിറ്റക്‌സ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യോഗം.

CM high level meeting  kitex company controversy  pinarayi vijayan  state government  വ്യവസായ സ്ഥാപനങ്ങളിലെ പരിശോധന  മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗം  പിണറായി വിജയന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍  വ്യവസായ മന്ത്രി പി രാജീവ്  കിറ്റക്‌സ്
വ്യവസായ സ്ഥാപനങ്ങളിലെ പരിശോധന ; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
author img

By

Published : Jul 5, 2021, 8:49 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളിലെ പരിശോധന സംബന്ധിച്ച് പരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗം ഇന്ന്. സ്ഥാപനങ്ങളില്‍ വിവിധ വകുപ്പുകളുടെ പരിശോധനയില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടി ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. വ്യവസായ മന്ത്രി പി.രാജീവ്, ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, തദ്ദേശമന്ത്രി എം.വി.ഗോവിന്ദന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

വൈകീട്ട് അഞ്ചിനാണ് യോഗം. പരിശോധന മൂലം വ്യവസായ നിക്ഷേപത്തില്‍ നിന്നും പിന്മാറുകയാണെന്ന് കിറ്റക്‌സ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യോഗം. കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷം ഇല്ലെന്ന വ്യാപക പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ മിന്നല്‍ പരിശോധനകളില്‍ എന്ത് മാറ്റം വരുത്തണമെന്ന് യോഗം ചര്‍ച്ച ചെയ്യും. പരിശോധനകള്‍ നിര്‍ത്തിവയ്ക്കുന്നതും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്.

നിരന്തര പരിശോധനയെ തുടര്‍ന്ന് 3500 കോടിയുടെ നിക്ഷപത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് കിറ്റക്‌സ് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചും തൊഴില്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാര്‍ ഇന്ന്(ജൂലൈ 5) പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്.

Also Read: ഇന്ന് അവലോകന യോഗം; സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.