ETV Bharat / state

പ്ലസ്‌ടു, പത്താം ക്ലാസ് പൊതുപരീക്ഷകള്‍ : വിദ്യാര്‍ഥികള്‍ക്ക് റിവിഷന്‍ ക്ലാസുകള്‍ ഒരുക്കി വിക്‌ടേഴ്‌സ് ചാനല്‍

author img

By

Published : Feb 18, 2023, 10:45 PM IST

ഫെബ്രുവരി 19 മുതല്‍ 25വരെയാണ് റിവിഷന്‍ ക്ലാസുകള്‍

Kite Victers channel to broadcast revision classes  വിക്‌ടേഴ്‌സ് ചാനല്‍  റിവിഷന്‍ ക്ലാസുകള്‍  കൈറ്റ് വിക്ടേഴ്‌സ്  വിക്‌ടേഴ്‌സ് ചാനല്‍ റിവിഷന്‍ ക്ലാസുകള്‍  വിദ്യാഭ്യാസ വാര്‍ത്തകള്‍  education news  Kite Victers channel updates
വിക്‌ടേഴ്‌സ്

തിരുവനന്തപുരം : മാര്‍ച്ചില്‍ പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ഥികള്‍ക്ക് പഠന സഹായിയായി വിക്ടേഴ്‌സ് ചാനലും. ഫെബ്രുവരി 19 മുതല്‍ 25 വരെ കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ പത്താം ക്ലാസ്, പ്ലസ്‌ടു റിവിഷന്‍ ക്ലാസുകളാണ് ആരംഭിക്കുന്നത്. സംപ്രേഷണ ടൈംടേബിള്‍ കൈറ്റ് വിക്ടേഴ്‌സ് പുറത്തുവിട്ടു.

പത്താം ക്ലാസ് വിഷയങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാല് ക്ലാസുകളായാണ് ക്രമീകരിച്ചിരിക്കുന്നത്.ക്ലാസുകളുടെ പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ 9 മുതല്‍ 11 വരെ കൈറ്റ് വിക്ടേഴ്‌സിലും വൈകീട്ട് 6 മുതല്‍ 8 വരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ലഭ്യമാകും.

പ്ലസ്‌ടു വിദ്യാര്‍ഥികള്‍ക്ക് വൈകുന്നേരം മൂന്ന് മണി മുതല്‍ ആറ് മണി വരെ ഓരോ വിഷയത്തിലും രണ്ട് ക്ലാസുകള്‍ വീതം ആറ് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ ആറ് മുതല്‍ ഒമ്പത് മണി വരെ കൈറ്റ് വിക്ടേഴ്‌സിലും രാത്രി എട്ട് മുതല്‍ പതിനൊന്നുവരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടായിരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.