ETV Bharat / state

സൗജന്യ കിച്ചൻ ബിൻ സ്ഥാപിച്ചു നൽകി തിരുവനന്തപുരം നഗരസഭ - latest thiruvanathapuram

വീടുകളിൽ സ്ഥാപിക്കുന്ന കിച്ചൻ ബിൻ യൂണിറ്റിൽ ജൈവമാലിന്യങ്ങൾ സംസ്കരിച്ച് കമ്പോസ്റ്റ് ആക്കി മാറ്റാം. 1800 രൂപ വിലയുള്ള കിച്ചൻ ബിന്നാണ് നഗരസഭ സൗജന്യമായി നൽകുന്നത്

സൗജന്യ കിച്ചൻ ബിൻ സ്ഥാപിച്ചു നൽകി തിരുവനന്തപുരം നഗരസഭ  latest thiruvanathapuram  latest lock down
സൗജന്യ കിച്ചൻ ബിൻ സ്ഥാപിച്ചു നൽകി തിരുവനന്തപുരം നഗരസഭ
author img

By

Published : Apr 6, 2020, 7:57 PM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ മൂലം മാലിന്യം സംസ്കരിക്കാൻ വഴിയില്ലാതായവർക്ക് സൗജന്യ കിച്ചൻ ബിൻ സ്ഥാപിച്ചു നൽകി തിരുവനന്തപുരം നഗരസഭ. വീടുകളിൽ സ്ഥാപിക്കുന്ന കിച്ചൻ ബിൻ യൂണിറ്റിൽ അഞ്ചംഗ കുടുംബത്തിന് ശരാശരി രണ്ടു മാസം വരെ ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ സംസ്കരിച്ച് കമ്പോസ്റ്റ് ആക്കി മാറ്റാം. 200 രൂപ സർവ്വീസ് ചാർജ് മാത്രമേ നൽകേണ്ടതുള്ളൂ. 1800 രൂപ വിലയുള്ള കിച്ചൻ ബിന്നാണ് നഗരസഭ സൗജന്യമായി നൽകുന്നത്. 9447042070 എന്ന നമ്പറിൽ വിളിച്ചാൽ കിച്ചൻ വീട്ടിലെത്തിച്ച് സേവനദാതാക്കൾ സംസ്കരണ രീതി പരിചയപ്പെടുത്തും. കിച്ചൻ ബിന്നുകൾ സ്ഥാപിച്ചിട്ടുള്ള വീടുകളിൽ നിന്ന് അജൈവമാലിന്യങ്ങളും അതത് വാർഡുകളിലെ സേവനദാതാക്കൾ ശേഖരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.