തിരുവനന്തപുരം: കിളിമാനൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അമ്മക്ക് പിന്നാലെ മകനും അറസ്റ്റില്‍. ചാത്തൻപാറ തവക്കൽ മൻസിലിലെ നൗഷാദിന്‍റെ മകൻ ഷിയാസാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ സഹായം ചെയ്‌തുകൊടുത്ത ഷിയാസിന്‍റെ അമ്മ ഹയറുന്നിസ(47)യെ ഒരാഴ്‌ച മുമ്പ് അറസ്റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഒളിവിലായിരുന്ന ഷിയാസിനെയും പൊലീസ് പിടികൂടിയത്.
ഇരുവരും താമസിക്കുന്ന വീട്ടിലേക്ക് പെൺകുട്ടിയെ നിരവധി തവണ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും ഒഴിഞ്ഞുമാറി. പ്രതികൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്‌തിരുന്നു. കിളിമാനൂർ പൊലീസ് ഇൻസ്പെക്‌ടർ കെ.ബി. മനോജ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.