തിരുവനന്തപുരം : സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ആക്കണമെന്ന് ഖാദര്‍ കമ്മിറ്റി ശുപാര്‍ശ. റിപ്പോര്‍ട്ടിന്‍റെ രണ്ടാംഭാഗത്തിലാണ് ഇതുസംബന്ധിച്ച് പറയുന്നത്. റിപ്പോർട്ട് ഇന്ന് വിദ്യാഭ്യാസവകുപ്പിന് സമർപ്പിച്ചു.
കുട്ടികള്‍ക്ക് രാവിലെ ആയിരിക്കും പഠിക്കാന്‍ നല്ല സമയമെന്നും ഉച്ചയ്ക്കുശേഷം കായികപഠനം ഉള്‍പ്പടെയുള്ള മറ്റ് കാര്യങ്ങളിലേക്ക് കടക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ അധ്യാപകരാകാന്‍ അഞ്ചുവര്‍ഷത്തെ സംയോജിത കോഴ്‌സ് പൂര്‍ത്തിയാക്കണമെന്നും പരാമര്‍ശമുണ്ട്. നിലവില്‍ ടി.ടി.സി., ബി.എഡ്. യോഗ്യതയുള്ളവരാണ് അധ്യാപകരാകുന്നത്.
അതിന് പകരം അഞ്ചുവര്‍ഷത്തെ സംയോജിത കോഴ്‌സ് പഠിച്ചവരെ അധ്യാപകരാക്കണമെന്നാണ് കമ്മിറ്റിയുടെ ശുപാര്‍ശ. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ ഇത് നടപ്പിലാവുകയുള്ളൂ. ദേശീയവിദ്യാഭ്യാസ നയം കേരളത്തില്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഖാദര്‍ കമ്മിറ്റി 2017 ല്‍ രൂപവത്കരിച്ചത്.