തിരുവനന്തപുരം : മാവേലിക്കര ജില്ല ആശുപത്രിയിൽ ഡോക്ടറെ മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കെജിഎംഒഎ. വെള്ളിയാഴ്ച സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ സ്പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്ക്കരിക്കും.
മറ്റുള്ള ഒപി സേവനങ്ങൾ രാവിലെ 10 മണി മുതൽ 11 മണി വരെ നിർത്തിവച്ച് പ്രതിഷേധിക്കുമെന്നും സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു. അതേസമയം അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, കിടത്തി ചികിത്സ, കൊവിഡ് ചികിത്സ എന്നിവയ്ക്ക് മുടക്കം ഉണ്ടാകില്ല.
ALSO READ: ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം : നടപടിയെടുക്കാൻ നിർദേശിച്ച് കേന്ദ്രം
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് കെജിഎംഒഎ പ്രതിഷേധം ശക്തമാക്കുന്നത്. ഐഎംഎ ജൂണ്‍ 18ന് നടത്തിയ രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി കെജിഎംഒഎയും ധര്‍ണ നടത്തിയിരുന്നു.
READ MORE: ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമം: പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ
ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ സുരക്ഷ നൽകുക, ആക്രമിക്കുന്നവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുക, എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.