തിരുവനന്തപുരം: ഡോക്ടർമാരുടെ കുറിപ്പടിയിൽ മദ്യം കൊടുക്കാമെന്ന സർക്കാർ ഉത്തരവിനെതിരെ കൂടുതൽ പ്രതിഷേധവുമായി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ രംഗത്ത്. മദ്യ ലഭ്യതക്കുള്ള ഉപകരണമായി ആശുപത്രികളെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ ബുധനാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. എല്ലാ ഡോക്ടർമാരും കറുത്ത ബാഡ്ജ് ധരിച്ചായിരിക്കും ബുധനാഴ്ച ജോലിക്ക് എത്തുക. സർക്കാർ അശാസ്ത്രീയത തുറന്നുകാണിക്കുന്നതിനായി പൊതുജന ബോധവൽക്കരണ പരിപാടികൾ നടത്താനും കെജിഎംഒ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ മദ്യത്തിന് കുറിപ്പടി നൽകില്ലെന്നും നടപടി ഉണ്ടായാൽ ജോലിയിൽ നിന്നും വിട്ട് നിൽക്കുമെന്നും ഡോക്ടർമാർ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.
മദ്യവിവാദം; ബുധനാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കരിദിനം - KGMOA
സര്‍ക്കാര്‍ ഉത്തരവിനെതിരെ കെജിഎംഒഎ രംഗത്ത്