തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് കൂട്ടപരിശോധനകള്ക്കെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘനടയായ കെ.ജി.എം.ഒ.എ. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
കെ.ജി.എം.ഒ.എയുടെ നിര്‍ദേശങ്ങളുടെ സംക്ഷിപ്ത രൂപം
- കൊവിഡ് കൂട്ട പരിശോധന നടത്താനുള്ള തീരുമാനം നമ്മുടെ ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും എന്ന് ആശങ്കയുണ്ട്
- കൂട്ട പരിശോധന രോഗലക്ഷണമുള്ളവരിലും പ്രഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരിലേക്കുമായി നിജപ്പെടുത്തണം
- മുഴുവന്‍ ജനങ്ങളും കൊവിഡ് രോഗവ്യാപനം തടയുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നു എന്ന് കര്‍ശനമായി ഉറപ്പു വരുത്തണം
- ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള ലാബ് സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു
- ആന്റിജന്‍ ടെസ്റ്റ് കിറ്റ് ലഭ്യതയും ഉറപ്പ് വരുത്തണം. സര്‍ക്കാര്‍ സംവിധാനത്തിലെ സാമ്പിള്‍ കളക്ഷന്‍ ലാബ് ടെക്നീഷ്യന്മാര്, ദന്തല്‍ ഡോക്ടര്‍മാര്‍, സ്റ്റാഫ് നേഴ്സ് തുടങ്ങിയവരെ ഉപയോഗപ്പെടുത്തിയുള്ള സംവിധാനം വിപുലീകരിക്കുകയും ഇതിന് അധികമായി വേണ്ട മാനവ വിഭവശേഷി ഉറപ്പു വരുത്തുകയും വേണം
- വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് പ്രോത്സാഹിപ്പിക്കണം. വീടുകളില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ഡിസിസി തുടങ്ങണം. ഇതിലൂടെ ആശുപത്രി ഉപയോഗം കുറക്കാന്‍ സാധിക്കും. നിരീക്ഷണം ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശ വകുപ്പിന് കൂടി വിഭജിച്ച് നല്‍കണം.
- പുതിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍, സെക്കൻഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ എന്നിവ തുടങ്ങുമ്പോള്‍ അടുത്ത ആറ് മാസത്തേക്കെങ്കിലും താല്കാലിക നിയമനം വഴി ഉറപ്പ് വരുത്തണം.
- ഓരോ ജില്ലകളിലും നിശ്ചിത എണ്ണം സിഎഫ്എൽടിസികൾ തുടങ്ങുകയും ഓരോന്നും ഉപയോഗപ്പെടുത്തിയതിന് ശേഷം പുതിയവ തുടങ്ങുന്നുള്ളു എന്ന് ഉറപ്പു വരുത്തുകയും വേണം.
- എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കൊവിഡ് ചികിത്സയ്ക്ക് പ്രയോജനപ്പെടുത്തണം. അര്‍ഹതപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പു വരുത്തണം
- ലഭ്യമായ ബെഡുകളുടെ കണക്ക് കൃത്യമായി അറിയുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കുക
- കൊവിഡ് വാക്സിനേഷന് വേഗത്തില്‍ പരമാവധി പേരിലേക്ക് എത്തിക്കേണ്ടതുണ്ട്
- വാര്‍ഡ് തല സമിതികള്‍ വഴി ഓരോ വാര്‍ഡിലും വാക്സിനര്‍ഹരായവരെ രജിസ്റ്റര്‍ ചെയ്യണം
- കൂടുതല്‍ മെഗാ ക്യാമ്പുകള്‍ സംഘടിപ്പിക്കുക
- താലൂക്ക് തലത്തില്‍ വിസ്തീര്ണമനുസരിച്ച് വാക്സിന് വിതരണ കേന്ദ്രങ്ങള്‍ രൂപീകരിക്കുക
- മൊബൈല്‍ വാക്സിനേഷന് ക്യാമ്പുകള്‍ രൂപീകരിക്കുക
- വാക്സിനേഷന് സെന്ററുകളുടെ വിവരവും ലഭ്യമായ വാക്സിന്റെ കാര്യം ജനങ്ങളെ മാധ്യമങ്ങളിലൂടെ അറിയിക്കുവാനുള്ള സംവിധാനം ഉണ്ടാവണം
- സ്വകാര്യ സ്ഥാപനങ്ങളില്‍ സര്‍വീസ് ചാർജ്ജ് മാത്രം ഈടാക്കി വാക്സിന് സൗജന്യമാക്കുക
- വാക്സിന് സ്വീകാര്യത വര്‍ധിപ്പിക്കാന്‍ പൊതു ജനങ്ങളില്‍ അവബോധമുണ്ടാക്കുക
- വാക്സിനേഷന് വ്യാപിപ്പിക്കുന്നതിനായി കൂടുതല്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാരെ കൊവിഡ് ബ്രിഡ്ജിന്റെ കീഴില്‍ നിയമിക്കണം
- ആരോഗ്യജീവനക്കാര്‍ക്കുള്ള നിര്‍ദേശങ്ങളും, ഓര്‍ഡറുകളും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ തലത്തില്‍ നിന്നു തന്നെ ഉണ്ടാവുകയും, അതു എല്ലാ ജില്ലകളിലും ഒരു പോലെ പ്രാവര്‍ത്തികമാക്കുകയും ചെയ്യണം
- എല്ലാ തരം ആള്‍ക്കൂട്ടങ്ങളും നിയമപരമായി തന്നെ നിയന്ത്രിക്കണം
- ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരെ പൊതുജനാരോഗ്യ സംബന്ധമായ വിഷയങ്ങളിലുള്ള ചര്‍ച്ചയിലും നയരൂപീകരണത്തിലും പരിഗണിക്കപ്പെടണം
- കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് പിന്തുണയേകുന്ന തരത്തിലുള്ള സമീപനമായിരിക്കണം അധികാരികളില്‍ നിന്ന് ഉണ്ടാകേണ്ടത് എന്ന് സംഘടന ആവശ്യപ്പെടുന്നു
- വൈറസിന്റെ ജനിതക ശ്രേണീകരണം, ഗവേഷണം തുടങ്ങിയവ നടത്തുകയും അവയുടെ ഫലം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാകുകയും വേണം